Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിൽ നിന്നു കള്ളനോട്ട് അച്ചടിക്കാനുള്ള പ്രിന്റിങ് മെഷീൻ പിടിച്ചെടുത്തു; 12.45 ലക്ഷത്തിന്റെ കള്ളനോട്ടും പിടികൂടി; ഭൂരിപക്ഷവും 2000ന്റെ വ്യാജനുകൾ; നാലു പേർ അറസ്റ്റിൽ

ഗുജറാത്തിൽ നിന്നു കള്ളനോട്ട് അച്ചടിക്കാനുള്ള പ്രിന്റിങ് മെഷീൻ പിടിച്ചെടുത്തു; 12.45 ലക്ഷത്തിന്റെ കള്ളനോട്ടും പിടികൂടി; ഭൂരിപക്ഷവും 2000ന്റെ വ്യാജനുകൾ; നാലു പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നു കള്ളനോട്ടുകൾ അടിക്കാനുള്ള പ്രിന്റിങ് മെഷീൻ പിടിച്ചെടുത്തു. 12.45 ലക്ഷത്തിന്റെ കള്ളനോട്ടും പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭൂരിപക്ഷവും 2000ന്റെ വ്യാജനുകളാണു പിടിച്ചെടുത്തത്. ഖേദ ജില്ലയിലെ ഭോപ്പാൽ മേഖലയിലെ ഒരു ബംഗ്ലാവിൽ നിന്നും രാജ്കോട്ട് പൊലീസിലെ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ പിടികൂടിയത്. നോട്ടുകൾ അച്ചടിക്കാനുള്ള പേപ്പറും പൊലീസ് കണ്ടെടുത്തു.

നോട്ട് അസാധുവാക്കൽ തീരുമാനത്തിന് ശേഷം പുതിയ നോട്ടുകളുടെ വ്യാജ പതിപ്പുകൾ അച്ചടിക്കുന്ന പ്രിന്റിങ് മെഷീൻ പിടികൂടുന്നത് ഇതാദ്യമാണ്. പുതിയ രണ്ടായിരം നോട്ടിന്റെ കള്ളനോട്ട് ആദ്യം പിടികൂടിയതും ഗുജറാത്തിൽ നിന്നായിരുന്നു.

ഹനുമന്മന്ദിയിൽ കുറച്ചുദിവസം മുമ്പ് പുതിയ നോട്ടുകളുടെ കള്ളനോട്ടുകൾ സഹിതം രണ്ട് പേർ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരപ്രകാരമാണ് പൊലീസ് നാലംഗ സംഘത്തെ പൊലീസ് പിടികൂടിയത്. കള്ളനോട്ടടി സംഘത്തിലെ മുഖ്യ കണ്ണിക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

രണ്ടായിരത്തിനു പുറമെ 100,50 രൂപാ നോട്ടുകളും പിടിച്ചെടുത്തു. കമ്മീഷൻ വാങ്ങി പണം കൈമാറി നൽകുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP