Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിയിൽ വീണ്ടും കോൺഗ്രസിന് തിരിച്ചടിയോ; പാർട്ടിയെ പുനർനിർമ്മിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കം അമ്പേ പാളി; 350 പേരെ ക്ഷണിച്ച യുപി മീറ്റിൽ എത്തിയത് 40പേർ

യുപിയിൽ വീണ്ടും കോൺഗ്രസിന് തിരിച്ചടിയോ; പാർട്ടിയെ പുനർനിർമ്മിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കം അമ്പേ പാളി; 350 പേരെ ക്ഷണിച്ച യുപി മീറ്റിൽ എത്തിയത് 40പേർ

മറുനാടൻ ഡെസ്‌ക്‌

യുപി; രാഷ്ട്രീയമായി നിർണായകമായ യുപിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയെ പുനർനിർമ്മിക്കാനുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് അമ്പേ പാളിയത്. യുപി കോൺഗ്രസ് ആസ്ഥാനത്ത് ബുധനാഴ്ച മുൻ എംപിമാർ, എംഎൽഎമാർ, എംഎൽസിമാർക്കായി വിളിച്ചു ചേർത്ത യോഗത്തിൽ എത്തിയത് 40പേരെന്ന് ദേശീയ മാധ്യമങ്ങൾ.

350 ക്ഷണിതാക്കളിൽ 40 പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. സോണിയാ ഗാന്ധിയോടുള്ള എതിർപ്പും പ്രധാന ഘടകമായെന്നാണ് വിവരം. പ്രായമേറിയ പഴയ പ്രവർത്തകരെ നേതൃസ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്നും ഒഴിവാക്കിയതിലും ക്ഷണിക്കപ്പെട്ടവർക്ക് അതൃപ്തി ഉണ്ടെന്നാണ് കരുതുന്നത്.

പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായാണ് മീറ്റിങ് വിളിച്ചിരുന്നത് എന്നാൽ അതിൽ തന്നെ തിരിച്ചടി നേരിട്ടതോടെ സോണിയാ ഗാന്ധിക്ക് മേൽ കരിൽനിഴൽ വീണിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് പഴയ നേതാക്കളെ പുറത്താക്കിയതിലുള്ള അതൃപ്തി സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ ഇതിന് പിന്നാലെയാണ് മീറ്റിങ് ബഹിഷ്‌കരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP