Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തു നീക്കി ഉത്തർപ്രദേശ് പൊലീസ്; സംഭവം ഭൂമി തർക്കത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ കാണാനെത്തിയ വേളയിൽ; നിലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി

പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തു നീക്കി ഉത്തർപ്രദേശ് പൊലീസ്; സംഭവം ഭൂമി തർക്കത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ കാണാനെത്തിയ വേളയിൽ; നിലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി

ലഖ്നൗ: ഉത്തർ പ്രദേശിൽ ഭൂമി തർക്കത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ഒമ്പത് ദളിതരുടെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റു ചെയ്ത് പൊലീസ്. നാരായൺപൂർ പൊലീസാണ് പ്രിയങ്കയെ അറസ്റ്റു ചെയ്തത്. വാരാണസിയിൽ നിന്നും വെടിവെപ്പു നടന്ന സോൻഭാദ്രയിലേക്ക് പോകവേ മുക്താർപൂരിൽവച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

'തനിക്ക് മുന്നോട്ടുപോകണം. തന്നോടൊപ്പം നാലുപേരുമുണ്ടാവും.' എന്ന് പ്രിയങ്ക പറഞ്ഞു. എന്നാൽ ജില്ലാ ഭരണകൂടം ഇവരെ തടയുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ' ഇവർ എന്നെ എവിടെയാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ല. എവിടെപ്പോകാനും ഞങ്ങൾ തയ്യാർ' പ്രിയങ്ക പറഞ്ഞു. തുടർന്ന് കുത്തിയിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെ അറശ്റ്റഉ ചെയ്യുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

യുപിയിൽ ക്രമസമാധാനനില തകരുകയും കുറ്റകൃത്യങ്ങൾ വർധിച്ച് വരികയുമാണെന്ന് ബിജെപി സർക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ലക്ഷ്യംവെച്ച് കൊണ്ട് പ്രിയങ്ക പറഞ്ഞു. മിർസാപുരിൽ വച്ചാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. ഇതേ തുടർന്ന് അവർ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്റെ മകന്റെ പ്രായമുള്ള ഒരു ആൺകുട്ടിയും വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. പ്രിയങ്ക സന്ദർശിക്കുന്നതിന് തൊട്ടുമുമ്പായി സോൻഭദ്രയിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സോൻഭദ്ര ജില്ലയിൽ ഉഭ ഗ്രാമത്തിലാണ് ബുധനാഴ്ച സ്വത്തുതർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്നു സ്ത്രീകളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി എത്തിയത്.

ഗ്രാമമുഖ്യൻ യാഗ്യ ദത്ത് രണ്ടുവർഷംമുമ്പ് 36 ഏക്കർ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തി. ട്രാക്ടറുകളും എത്തിച്ചു നിലമുഴാൻ തുടങ്ങി. ഈ നീക്കം ഗ്രാമവാസികൾ തടഞ്ഞു. തുടർന്ന് ഗ്രാമമുഖ്യന്റെ അനുയായികൾ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP