Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി; പ്രതിഷേധം രാത്രിയിലും തുടരും; കോൺഗ്രസ് ജനറൽ സെക്രട്ടറി കരുതൽ തടങ്കലിലെന്ന് യുപി പൊലീസ്

കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി; പ്രതിഷേധം രാത്രിയിലും തുടരും; കോൺഗ്രസ് ജനറൽ സെക്രട്ടറി കരുതൽ തടങ്കലിലെന്ന് യുപി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: സോൻഭദ്ര കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാൻ അനുമതി നൽകാത്തതിൽ രാത്രി മുഴുവൻ പ്രതിഷേധിക്കാൻ തീരുമാനിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പ്രിയങ്കയുടെ പ്രതിഷേധം തുടങ്ങിയത്. കൂട്ടക്കൊലയിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. അതേസമയം, പ്രിയങ്ക ഗാന്ധിയെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ് യുപി പൊലീസ്.

ഭൂമിതർക്കത്തെ തുടർന്ന് ഉത്തർ പ്രദേശിലെ സോൻഭദ്രയിൽ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു പ്രിയങ്ക. എന്നാൽ പ്രിയങ്കയുടെ സന്ദർശനത്തിന് തൊട്ട് മുൻപ് സോൻഭദ്രയിൽനിരോധനാജ്ഞ ഏർപ്പെടുത്തി. തുടർന്ന് മിർസാപ്പൂരിൽ വച്ച് പ്രിയങ്കയെ പൊലീസ് തടഞ്ഞു. എന്നാൽ താനുൾപ്പടെ നാലുപേർ മാത്രമേ സോൻഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനൽകിയെങ്കിലും പൊലീസ് അനുവാദം നൽകിയില്ല. തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

തുടർന്ന് സോൻഭദ്രക്ക് പിന്നാലെ മിർസാപ്പൂരിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിർസാപ്പൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോൻഭദ്ര സന്ദർശിക്കാതെ മടങ്ങില്ലെന്നാവർത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടർന്നിരുന്നു.

സോൻഭദ്രയിൽ സ്ത്രീകളുൾപ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചു കൊന്നത് . 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ വാരാണസി ആശുപത്രിയിൽ സന്ദർശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്ക സോൻഭദ്രക്ക് തിരിച്ചത്.

''മരിച്ചവരുടെ ബന്ധുക്കളെ കാണാൻ മാത്രമാണ് വന്നത്. തന്റെ മകന്റെ പ്രായത്തിലുള്ള ഒരു ആൺകുട്ടിയും പരുക്കേറ്റ് ആശുപത്രിയിൽ ഉണ്ട്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞതെന്നു വ്യക്തമാക്കണം'' പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കുന്നതിൽ ബിജെപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരാജയപ്പെട്ടായി പരുക്കേറ്റവരെ സന്ദർശിച്ച ശേഷം പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. അറസ്റ്റിൽ പ്രതിഷേധമറിയിച്ച രാഹുൽ ഗാന്ധി ആദിത്യനാഥ് സർക്കാരിന്റെ അരക്ഷിത ബോധമാണ് പ്രിയങ്കയെ തടഞ്ഞതിലൂടെ വ്യക്തമായതെന്ന് ട്വീറ്റ് ചെയ്തു. പ്രിയങ്കക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP