Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് അനുകൂല മുദ്രാവാക്യം മുഴക്കി; മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിൽ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് ഹുബ്ബള്ളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെ; പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിൽ. ഹുബ്ബള്ളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന ഇവരുടെ വീഡിയോ പുറത്തുവന്നിരുന്നു. കശ്മീരിലെ ഷോപിയാൻ സ്വദേശികളായ ആമിർ, ബാസിത്, താലിബ് എന്നീ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.

പാക്കിസ്ഥാൻ സിന്ദാബാദ്, ഫ്രീ കശ്മീർ പരാമർശങ്ങളുള്ള ഇവർ തന്നെ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഹുബ്ബള്ളിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികളാണ് മൂവരും. പുൽവാമ ദിനത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളേജിലേക്ക് സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി.

തുടർന്ന് കോളേജിലെത്തിയ പൊലീസ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ കയറ്റുന്നതിനിടെ ഇവരെ നേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഗോകുലം റോഡ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ധാർവാഡ് പൊലീസ് കമ്മീഷണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP