Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെട്ടിപ്പിടുത്തവും, ഉമ്മകളും അടക്കം ശാരീരിക അഭിവാദ്യങ്ങളെല്ലാം ഒഴിവാക്കണം; കൈകഴുകലും സാനിറ്റൈസർ ഉപയോഗവും നിർബന്ധം; 60 വയസ്സിന് മുകകളിൽ പ്രായമുള്ളവർ പാടില്ല; ട്രിപ്പിൽ ലെയർ മാസ്‌ക് നിർബന്ധം; സിനിമാ-ടെലിവിഷൻ ചിത്രീകരണങ്ങൾക്ക് പുതിയ മാനദണ്ഡം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവുകളോടെ ഷൂട്ടിങ് പുനരാരംഭിക്കാൻ അനുമതികൾ നൽകിയതോടെ സിനിമാ- ടെലിവിഷൻ പ്രോഗ്രാമുകളുടെ ചിത്രീകരണങ്ങൾക്ക് കടുത്ത നിബന്ധന മുന്നോട്ട് വച്ച് പ്രൗഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. മഹാരാഷ്ട്ര സർക്കാർ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണിത്. ഷൂട്ടിംഗിലും പോസ്റ്റ് പ്രൊഡക്ഷനിലും പാലിക്കേണ്ടവയെക്കുറിച്ചുള്ള മാർഗരേഖ 37 പേജുള്ളതാണ്. കൈ കൊടുക്കുന്നതും, കെട്ടിപ്പിടുത്തവും, ഉമ്മകളും അടക്കം ശാരീരിക അഭിവാദ്യങ്ങളെല്ലാം ഒഴിവാക്കണം.

കൈകഴുകലും സാനിറ്റൈസർ ഉപയോഗവും നിർബന്ധമാണ്. പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴും ഇടവിട്ട സമയങ്ങളിലും ലൊക്കേഷൻ, സ്റ്റുഡിയോ, ഓഫീസ് തുടങ്ങിയവ വിട്ടുപോകുമ്പോഴും ഇത് പ്രാവർത്തികമാക്കണമെന്നും ഗിൽഡ് നിർദ്ദേശിക്കുന്നു. എല്ലാ അംഗങ്ങൾക്കും ട്രിപ്പിൾ ലെയർ മാസ്‌കും കയ്യുറകളും നൽകണം. മുഴുവൻ സമയം ക്ര്യൂ അംഗങ്ങൾ ഇവ ധരിച്ചിരിക്കണം. മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളിൽ പ്രായമുള്ളവരെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.


സിഗരറ്റ് പങ്കിടുന്നത് ഒഴിവാക്കണം. മുടി ഒരുക്കുന്നതടക്കം മേക്ക് അപ്പ് പ്രവർത്തനങ്ങൾക്കായി ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്പോസിബിളോ ആയ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തണം. സ്റ്റൈലിസ്റ്റുമാർ മാസ്‌കും ഗ്ലോവ്സും ധരിച്ചിരിക്കണമെന്നതടക്കം വിശദമായ നിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇളവുകൾ പ്രഖ്യാപിച്ചത്. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഉദ്ധവ് താക്കറെയ്ക്ക് ഇളവുകൾ ആവശ്യപ്പെട്ട് മെയ് 19 ന് കത്ത് നൽകിയിരുന്നു. ഇളവ് പ്രഖ്യാപിച്ചതിൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നന്ദിയറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP