Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിമായതിന്റെ പേരിൽ ജെ.എൻ.യുവിലെ വനിതാ പ്രൊഫസർ അനുഭവിക്കുന്നതുകൊടിയ പീഡനം; ശമ്പളമില്ലാതായിട്ട് രണ്ട് വർഷം; കോളേജിലെ മീറ്റിംഗുകളിൽ പങ്കെടുപ്പിക്കാതെ ഒറ്റപ്പെടുത്തുന്നത് പുറത്താക്കാൻ വേണ്ടി; നജീബിനെപോലെ തന്നെയും ഒരു ദിവസം കാണാതാകുമെന്ന് റോസിനി നസീർ

മുസ്ലിമായതിന്റെ പേരിൽ ജെ.എൻ.യുവിലെ വനിതാ പ്രൊഫസർ അനുഭവിക്കുന്നതുകൊടിയ പീഡനം; ശമ്പളമില്ലാതായിട്ട് രണ്ട് വർഷം;  കോളേജിലെ മീറ്റിംഗുകളിൽ പങ്കെടുപ്പിക്കാതെ ഒറ്റപ്പെടുത്തുന്നത് പുറത്താക്കാൻ വേണ്ടി; നജീബിനെപോലെ തന്നെയും ഒരു ദിവസം കാണാതാകുമെന്ന് റോസിനി നസീർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: മുസ്ലിമായതിന്റെ പേരിൽ മാനസിക പീഡനമനുഭവിക്കുന്നുവെന്ന് ജെ.എൻ.യുവിലെ പ്രൊഫസർ. ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുകയാണെന്നും തന്റെയും കുട്ടികളുടെയും സുരക്ഷിതത്വം ഓർത്ത് പേടിയുണ്ടെന്നും അസിസ്റ്റന്റ് പ്രൊഫസർ റോസിനി നസീർ. ന്യൂനപക്ഷ കമ്മീഷനയച്ച പരാതിയിൽ വൈസ് ചാൻസലർ മാമിഡല ജഗദീഷ് കുമാറും, സി.എസ്.ഇ.ഐ.പി ചെയർപേഴ്സണൽ യഗതി ചിന്ന റാവുവും തന്നെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്നാണ് റോസിന പറയുന്നു. സെന്റർഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ എക്സ്‌ക്ലൂഷൻ ആൻഡ് ഇൻക്ലൂസീവ് പോളിസിയിലെ (സി.എസ്.എസ്.ഇ.ഐ.പി) അസിസ്റ്റന്റ് പ്രൊഫസറാണ് റോസിന. പരാതിയുടെ അടിസ്ഥാനത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി രജിസ്ട്രാറിന് ന്യൂനപക്ഷ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് മുൻപ് രജിസ്ട്രാറിനോട് വിഷയത്തിൽ മറുപടി നൽകണമെന്നും അല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറയുന്നുണ്ട്.

ആറു വർഷത്തിലേറെ ആയി താൻ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ 2017 മുതലാണ് തനിക്കെതിരെ ഇത്തരത്തിലുള്ള മാനസിക പീഡനം ആരംഭിച്ചതെന്നും റോസിന പറയുന്നു. രണ്ട് വർഷമായി തനിക്ക് ശമ്പളം ലഭിക്കുന്നില്ല. പിടിച്ചുവെച്ച സാലറി വിട്ടുകിട്ടാൻ പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും യൂണിവേഴ്സിറ്റി അഡ്‌മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. എങ്ങനെയെങ്കിലും തന്നെ രാജി വെപ്പിക്കാനാണ് ഇവരുടെ ശ്രമം. എം ഫില്ലിനും പി എച്ച് ഡിക്കും തന്നെ പഠിപ്പിക്കാൻ സമ്മതിക്കുന്നില്ലെന്നും അവിടെ നടക്കുന്ന മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നും ഔദ്യോഗിക ഇ മെയിൽ ഐ ഡിയോ ഇന്റർനെറ്റോ തനിക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും റോസിന പരാതിയിൽ പറയുന്നു. എന്നാൽ യു ജി സിയുടെ ഒരു പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് അവർ ജെ എൻ യുവിൽ വന്നതെന്നും സ്ഥിരം ജോലി അല്ലാത്തതിനാൽ ശമ്പളം നൽകുന്നത് യു ജി സി ആണെന്നുമാണ് സർവകലാശാലയിൽ നിന്നുള്ള വിശദീകരണം.

സി.എസ്.എസ്.ഇ.ഐ.പിയിലെ ഫാക്വൽട്ടി സ്ഥാനത്തുനിന്നും ഞാൻ രാജിവെച്ചില്ലെങ്കിൽ നജീബിനെപ്പോലെ എന്നേയും അപ്രത്യക്ഷയാക്കുമെന്നാണ് തോന്നുന്നത്.' എന്നാണ് റോസിന കത്തിൽ പറയുന്നത്. ഭർത്താവും മൂന്നു വയസുള്ള മകനുമൊപ്പം ജെ.എൻ.യു ക്യാമ്പസിൽ തന്നെയാണ് ഇവർ ജീവിക്കുന്നത്. 2013 ൽ ജെ എൻ യുവിലേക്ക് വരുന്നതിനു മുൻപ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സ്ഥിരം ഫാക്വൽട്ടിയായി ജോലി ചെയ്യുകയായിരുന്നു റോസിന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP