Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുതായി നിർമ്മിക്കുന്ന പള്ളിക്ക് ഇടേണ്ടത് രാജ്യസ്‌നേഹികളായ മുസ്ലീങ്ങളുടെ പേര്; ബാബർ വിദേശത്ത് നിന്നും വന്ന ആക്രമണകാരിയെന്നും വിഎച്ച്പി നേതാവ് ശരദ് ശർമ്മ; പള്ളിയുടെ പേരിലല്ല, ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്ന് ഇഖ്ബാൽ അൻസാരിയും

പുതുതായി നിർമ്മിക്കുന്ന പള്ളിക്ക് ഇടേണ്ടത് രാജ്യസ്‌നേഹികളായ മുസ്ലീങ്ങളുടെ പേര്; ബാബർ വിദേശത്ത് നിന്നും വന്ന ആക്രമണകാരിയെന്നും വിഎച്ച്പി നേതാവ് ശരദ് ശർമ്മ; പള്ളിയുടെ പേരിലല്ല, ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്ന് ഇഖ്ബാൽ അൻസാരിയും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യ കേസിൽ പുതിയ വാദവുമായി വിശ്വഹിന്ദു പരിഷത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മുസ്ലീങ്ങൾക്കായി അഞ്ചേക്കർ ഭൂമിയിൽ നിർമ്മിക്കുന്ന പള്ളിക്ക് ബാബറിന്റെ പേര് നൽകരുതെന്നും എപിജെ അബ്ദുൽ കലാം, അഷ്ഫാഖുല്ല ഖാൻ തുടങ്ങിയ രാജ്യ സ്‌നേഹികളുടെ പേരിടണം എന്നും സംഘടന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പുതുതായി പണിയുന്ന പള്ളിക്ക് ആക്രമണകാരികളുടെയും വിദേശികളുടെയും പേര് നൽകരുത് എന്ന വാദമാണ് വിഎച്ച്പി ഉയർത്തുന്നത്.

ബാബർ വിദേശത്തുനിന്ന് എത്തിയ ആക്രമണകാരിയാണ്. ഇന്ത്യയിൽ നിരവധി നല്ല മുസ്ലിങ്ങളുണ്ട്. വിർ അബ്ദുൾ ഹമീദ്, അഷ്ഫാഖുള്ള ഖാൻ, മുൻ രാഷ്ട്രപതി അബ്ദുൾ കലാം തുടങ്ങിയവർ രാജ്യ പുരോഗതിക്ക് ഏറെ സംഭാവന നൽകിയവരാണ്. പുതിയ പള്ളി ഇവരിലാരുടെയെങ്കിലും പേരിലായിരിക്കണമെന്ന് വിഎച്ച്പി നേതാവ് ശരദ് ശർമ പറഞ്ഞു. രാമക്ഷേത്രനിർമ്മാണത്തിനായുള്ള ശിലകൾ സൂക്ഷിച്ചിരിക്കുന്ന രാമജന്മഭൂമി ന്യാസ് കാര്യശാലയുടെ ചുമതലയുള്ള നേതാവാണ് ശരദ് ശർമ. സുപ്രീം കോടതി വിധിയനുസരിച്ച് ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ അമിത് ഷായെ ഉൾപ്പെടുത്തണമെന്നും വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.

എന്നാൽ, പള്ളിക്ക് എന്ത് പേരിടണമെന്നതിലല്ല, അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടതെന്ന് ഹർജിക്കാരിലൊരാളായ ഇഖ്ബാൽ അൻസാരി പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കണോ എന്നത് സംബന്ധിച്ച് നവംബർ 26ന് സുന്നി വഖഫ് ബോർഡ് യോഗം ചേരുന്നുണ്ട്. സമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ചയാണ് അയോധ്യ-ബാബ്‌രി മസ്ജിദ് തർക്ക ഭൂമിയിൽ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാമെന്നും പകരം സുന്നി വഖഫ് ബോർഡിന് പള്ളി നിർമ്മാണത്തിനായി അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നുമായിരുന്നു സൂപ്രീം കോടതി വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP