Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിവെള്ളം കിട്ടാനില്ലാത്ത നാട്ടിൽ കൊക്കകോളയുടെ ജലചൂഷണം; മോദിയുടെ മണ്ഡലത്തിലെ 18 ഗ്രാമങ്ങളിൽ പ്ലാച്ഛിമട മോഡൽ സമരത്തിൽ നാട്ടുകാർ

കുടിവെള്ളം കിട്ടാനില്ലാത്ത നാട്ടിൽ കൊക്കകോളയുടെ ജലചൂഷണം; മോദിയുടെ മണ്ഡലത്തിലെ 18 ഗ്രാമങ്ങളിൽ പ്ലാച്ഛിമട മോഡൽ സമരത്തിൽ നാട്ടുകാർ

ലഖ്‌നൗ: പ്ലാച്ഛിമടയിലെ കൊക്കോകോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ അതിശക്തമായ പ്രതിഷേധം നടത്തി കമ്പനിയെ കെട്ടുകെട്ടിച്ചവരാണ് ഇവിടുത്തെ നാട്ടുകാർ. മാദ്ധ്യമങ്ങൾ അടക്കമുള്ളവർ ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ ബഹുരാഷ്ട്ര കുത്തകക്കമ്പനിയായ കൊക്കകോളയുടെ ബോട്ടിലിങ് പ്ലാന്റ് അമിത ജലചൂഷണം നടത്തുന്നതിനെതിരെ നാട്ടുകാർ സമരത്തിലാണ്. വാരാണസിയിലെ മെഹ്ദിഗഞ്ചിലെ പതിനെട്ട് ഗ്രാമങ്ങളാണ് തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന കമ്പനിക്കെതിരെ സമരം സമരത്തിന് ഒരുങ്ങുന്നത്.

തങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്ന വിധത്തിൽ ജലചൂഷണം നടത്തുന്ന മെഹ്ദിഗഞ്ചിലുള്ള പ്ലാന്റ് പൂട്ടണമെന്നാണ് ഗ്രാമകൗൺസിലുകളുടെ ആവശ്യം. പലതവണ സർക്കാറിന് പരാതിനൽകുകയും പ്രദേശത്ത് ഏറെനാളായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബോട്ടിലിങ് പ്ലാന്റിനെതിരെ കൗൺസിൽ പ്രമേയം പാസ്സാക്കുകയും ചെയ്തു. പക്ഷേ, പ്ലാന്റ് പ്രവർത്തനം തുടരുകയും ജലദൗർലഭ്യം കൂടുതൽ രൂക്ഷമാകുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമകൗൺസിൽ വീണ്ടും കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ട് സമരരംഗത്തേക്ക് കടന്നുവന്നത്.

കടുത്ത ജലക്ഷാമം അനുഭവിക്കുകയാണ് ഈ മേഖലയെന്ന് കൗൺസിൽ പ്രമേയത്തിൽ പറയുന്നു. കമ്പനിയുടെ ജലചൂഷണമാണ് ഇതിന് കാരണം. മെഹ്ദിഗഞ്ച്, ചന്ദൻപുർ, ബേനിപുർ, ബികാരിപുർ എന്നിങ്ങനെ 18 ഗ്രാമകൗൺസിലുകളുടേതാണ് തീരുമാനം. 1999ലാണ് പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്. ചില സന്നദ്ധസംഘടനകൾ നടത്തിയ പഠനത്തെ തുടർന്നാണിത് കണ്ടെത്തിയത്. കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പ്രധാനമായും ഇവിടുത്തെ ഗ്രാമീണർ ജീവിക്കുന്നത്. വൻകിട കമ്പനിക്കാർ ജലചൂഷണം നടത്തുമ്പോൾ തങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാകുന്നു എന്നാണ് ഗ്രാമീണർ പറയുന്നത്.

പ്ലാന്റ് പ്രവർത്തിക്കുന്ന അഞ്ചുകിലോമീറ്റർ ചുറ്റളവിൽ കടുത്ത ജലക്ഷാമമാണ് ഗ്രാമീണർ നേരിടുന്നതെന്ന് ഇന്ത്യ റിസോഴ്‌സ് സെന്റർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭൂഗർഭ ജല അഥോറിറ്റി ഉദ്യോഗസ്ഥർ 2011ൽ ജലചൂഷണം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. 2013 ഏപ്രിലിൽ പ്ലാന്റിനെതിരെ കൗൺസിലുകൾ യു.പി. സർക്കാറിന് പരാതിനൽകിയിരുന്നു. നിലവിലുള്ളതിനേക്കാൾ അഞ്ചിരട്ടി കൂടുതൽ ജലം ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതരത്തിൽ പ്ലാന്റ് വിപുലീകരിക്കാനുള്ള പദ്ധതി കമ്പനി സർക്കാറിന് സമർപ്പിച്ചതിനെ തുടർന്നാണ് അന്ന് കൗൺസിൽ പരാതിനൽകിയത്. ജലചൂഷണം ബോധ്യപ്പെട്ട സർക്കാർ 2014ൽ കമ്പനി വിപുലീകരണം താത്കാലികമായി തടഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP