Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിനും ലോകത്തിനും നൽകിയ സംഭാവനകൾ മറന്നു; മൃണാളിനി സാരാഭായിയുടെ മരണത്തിൽ അനുശോചിക്കാത്ത പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തി മകൾ മല്ലിക സാരാഭായ്; വിഖ്യാത നർത്തകിക്ക് മകൾ മല്ലിക നൃത്തം ചെയ്തു വിടചൊല്ലി

രാജ്യത്തിനും ലോകത്തിനും നൽകിയ സംഭാവനകൾ മറന്നു; മൃണാളിനി സാരാഭായിയുടെ മരണത്തിൽ അനുശോചിക്കാത്ത പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയർത്തി മകൾ മല്ലിക സാരാഭായ്; വിഖ്യാത നർത്തകിക്ക് മകൾ മല്ലിക നൃത്തം ചെയ്തു വിടചൊല്ലി

ന്യൂഡൽഹി: നർത്തകി മൃണാളിനി സാരാഭായിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മകൾ മല്ലിക സാരാഭായ് രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മല്ലിക പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. അതിനിടെ, നർത്തകിയായ മാതാവിന് ഉചിതമായ അന്തിമോപചാരം മകൾ മല്ലിക നൽകുകയും ചെയ്തു.

രാജ്യത്തിന്റെ യശസുയർത്തിയ കലാകാരിയാണ് മൃണാളിനി സാരാഭായ്. അവരുടെ മരണത്തിൽ അനുശോചിച്ച് ഒരു വാക്കുപോലും പറയാത്തത് താങ്കളുടെ മനോഗതി എങ്ങനെയെന്നു തെളിയിക്കുന്നതാണെന്നും മല്ലിക കുറിച്ചു.

'പ്രിയപ്പെട്ട പ്രധാനമന്ത്രി എന്റെ രാഷ്ട്രീയത്തെ നിങ്ങളും, നിങ്ങളുടെ രാഷ്ട്രീയത്തെ ഞാനും വെറുക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ അറുപത് വർഷങ്ങളായി ലോകമെമ്പാടും രാജ്യത്തിന്റെ യശസ് കലയിലൂടെ ഉയർത്തുവാൻ മൃണാളിനി സാരാഭായ് നടത്തിയ ശ്രമങ്ങൾക്ക് ഇതുമായി ബന്ധമില്ല. അവരുടെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച് ഒരു വാക്കുപോലും താങ്കൾ പറയാത്തത് നിങ്ങളുടെ മനോഗതി എങ്ങനെയാണെന്നത് കാണിക്കുന്നു.'

'നിങ്ങൾ എന്നെ വെറുത്താലും പ്രധാനമന്ത്രി എന്ന നിലയിൽ അവരുടെ സംഭാവനകളെ അംഗീകരിക്കേണ്ടതായിരുന്നു. എന്നാൽ നിങ്ങൾ അത് കാട്ടിയില്ല. നിങ്ങളെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു'- മല്ലികയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയിൽ മല്ലിക സാരാഭായ് നേരത്തെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മല്ലികയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നതും.

നർത്തകിയായ അമ്മയ്ക്കു നൃത്തച്ചുവടുകൾ വച്ചാണ് മല്ലികയും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചത്. നർത്തകിയായ അമ്മയ്ക്കു നൽകാവുന്നതിൽ വച്ചേറ്റവും വലിയ അന്തിമോപചാരമാണ് ഇതെന്നാണു സൈബർ ലോകം വിലയിരുത്തുന്നത്.

My dear prime ministerYou hate my politics and I hate yours.That has nothing to do with what Mrinalini Sarabhai did to...

Posted by Mallika Sarabhai on Thursday, January 21, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP