Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷാബന്ധൻ ദിനത്തിൽ യുപിയിലെ സഹോദരിമാർക്ക് സഹോദരന്മാരുടെ വേറിട്ട സമ്മാനം; സ്വന്തമായി ശൗചാലയങ്ങളില്ലാത്ത യുവതികൾക്ക് ശൗചാലയം നിർമ്മിച്ചു നൽകും; ശൗചാലയം നിർമ്മിക്കാൻ പണം മുടക്കുന്നത് എണ്ണൂറിലേറെ യുവാക്കൾ

രക്ഷാബന്ധൻ ദിനത്തിൽ യുപിയിലെ സഹോദരിമാർക്ക് സഹോദരന്മാരുടെ വേറിട്ട സമ്മാനം; സ്വന്തമായി ശൗചാലയങ്ങളില്ലാത്ത യുവതികൾക്ക് ശൗചാലയം നിർമ്മിച്ചു നൽകും; ശൗചാലയം നിർമ്മിക്കാൻ പണം മുടക്കുന്നത് എണ്ണൂറിലേറെ യുവാക്കൾ

ലക്‌നൗ: ഉത്തർപ്രദേശിലെ അമേഠിയിൽ രക്ഷാബന്ധൻ ദിനത്തിൽ യുവതികൾക്ക് ശൗചാലയം സമ്മാനമായി നൽകി യുവാക്കൾ.തുറസായ സ്ഥത്ത് നടത്തുന്ന മലവിസർജനത്തിനെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരം അനുകരണീയമായ കാര്യം ചെയ്യാൻ യുവാക്കൾ ഒരുങ്ങുന്നത്.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി 854 ആളുകളാണ് രക്ഷാബന്ധനം ദിവസം സഹോദരിമാർക്ക് ശൗചാലയം സമ്മാനമായി നൽകാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അമേതി ചീഫ് ഡവലപ്‌മെന്റ് ഓഫീസർ അപൂർവ്വ മാധ്യമങ്ങളോട് പറഞ്ഞു. ശൗചാലയങ്ങൾ പണിയുന്നത് രജിസ്റ്റർ ചെയ്ത ആളുകൾ തന്നെ പണം മുടക്കിയാണെന്നും ഓഫീസർ കൂട്ടിച്ചേർത്തു. ചടങ്ങിനുശേഷം തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പങ്കാളികൾക്ക് 50000 രൂപയും മൊബൈൽ ഫോണുകളും സമ്മാനമായി നൽകും.

ശൗചാലയങ്ങളുടെ നിർമ്മാണം അധികൃതർ വിലയിരുത്തിയെന്നും ഭാഗ്യവാന്മാരായ വിജയികൾക്ക് സമ്മാനങ്ങൾ ജില്ലാതല പരിപാടിയിൽ സമ്മാനങ്ങൾ നൽകുമെന്നും അപൂർവ്വ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP