Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ പദ്ധതികൾക്ക് തടസ്സം നിൽക്കുന്നത് ലെഫ്റ്റനന്റ് ഗവർണർ എന്ന് പുതുച്ചേരിയിലെ ടൂറിസം മന്ത്രി; കിരൺബേദിക്കെതിരെ നിയമനടപടിക്കൊരുങ്ങി എംകെ റാവു

സർക്കാർ പദ്ധതികൾക്ക് തടസ്സം നിൽക്കുന്നത് ലെഫ്റ്റനന്റ് ഗവർണർ എന്ന് പുതുച്ചേരിയിലെ ടൂറിസം മന്ത്രി; കിരൺബേദിക്കെതിരെ നിയമനടപടിക്കൊരുങ്ങി എംകെ റാവു

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി: ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു. സർക്കാർ പദ്ധതികൾക്ക് തടസം നിൽക്കുന്നു എന്നാരോപിച്ചാണ് മന്ത്രി നിയമനടപടിക്കൊരുങ്ങുന്നത്. ലഫ്റ്റനന്റ് ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം നിമയവിദഗ്ധരുമായി കൂടിയാലോചിച്ചു. വൈകാതെ കിരൺ ബേദിക്കെതിരേ കേസ് ഫയൽ ചെയ്യാനാണ് തീരുമാനമെന്നും എംകെ റാവു പറഞ്ഞു.

മന്ത്രിമാരുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികൾക്ക് തടസം സൃഷ്ടിക്കാനും ലഫ്റ്റനന്റ് ഗവർണർ ശ്രമിക്കുന്നതായി മന്ത്രി എംകെ റാവു എഎൻഐ വാർത്ത ഏജൻസിയോട് വ്യക്തമാക്കി. ലഫ്റ്റനന്റ് ഗവർണർക്കെതിരേ മുഖ്യമന്ത്രി വി നാരായണ സ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു. പുതുച്ചേരിയിലെ സൗജന്യ അരി വിതരണ പദ്ധതി തകർക്കാൻ കിരൺ ബേദി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംകെ റാവുവും ലഫ്റ്റനന്റ് ഗവർണർക്കെതിരേ നിലപാട് കടുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP