Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലൽവാമയിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു; നാട്ടുകാരും തീവ്രവാദികളുമടക്കം മരിച്ചത് പത്തുപേർ; നാട്ടുകാർക്ക് വെടിയേറ്റത് ഭീകരരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

പുലൽവാമയിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു; നാട്ടുകാരും തീവ്രവാദികളുമടക്കം മരിച്ചത് പത്തുപേർ; നാട്ടുകാർക്ക് വെടിയേറ്റത് ഭീകരരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരീലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ തീവ്രവാദികളും ജവാനും നാട്ടുകാരും അടക്കം 10 പേർ മരിച്ചു.കശ്മീരിന്റെ വടക്കൻ മേഖലയായ ബ്രത്കലാൻ ഗ്രാമത്തിൽ രണ്ടു ദിവസം മുമ്പുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഘർഷം. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

പുൽവാമ ജില്ലയിലെ സിർനൂ ഗ്രാമത്തിലാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരരെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും സൈന്യം വെടിയുതിർക്കുകയായിരുന്നു. മൂന്ന് തീവ്രവാദികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഒരു ജവാനും ജീവൻ നഷ്ടമായി. ഏറ്റുമുട്ടലിനെത്തുടർന്ന് പ്രദേശത്തെ യുവാക്കളും സുരക്ഷാ സേനയുമായി ഉണ്ടായ സംഘർഷത്തിൽ ആറ് പേരും കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പുൽവാല ഡെപ്യൂട്ടി കമ്മീഷണർ ഗുലാം മുഹമ്മദ് ദാർ അറിയിച്ചു.പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ പുൽവാലയിലെ സിർനൂ ഗ്രാമത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഇതാണ് പിന്നീട് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

ചൊവ്വാഴ്ച ഷോപ്പിയാൻ ജില്ലയിൽ ഭീകരരുടെ ആക്രമണത്തിൽ നാല് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഭീകരർ കൈക്കലാക്കിന്നെ് ഉദ്യോഗസ്ഥർ അറിയിച്ചു. അബ്ദൽ മജീദ്, മെഹ്രജ്-ഉദ്-ദീൻ, അനീസ്, ഹമീദ്-ഉൾ-ലാഹ് എന്നിവരാണ് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP