Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ഞങ്ങളുടെ ദുഃഖത്തിന് കുറച്ചെങ്കിലും ശമനമുണ്ടാക്കുന്നു; തീവ്രവാദികളോട് പകരം ചോദിച്ചതിൽ അതിയായ സന്തോഷം; പാക്കിസ്ഥാനിലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ അഭിനന്ദനവുമായി പുൽഗാമയിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ

ഇത് ഞങ്ങളുടെ ദുഃഖത്തിന് കുറച്ചെങ്കിലും ശമനമുണ്ടാക്കുന്നു; തീവ്രവാദികളോട് പകരം ചോദിച്ചതിൽ അതിയായ സന്തോഷം; പാക്കിസ്ഥാനിലെ ഇന്ത്യൻ വ്യോമാക്രമണത്തിൽ അഭിനന്ദനവുമായി പുൽഗാമയിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഫെബ്രുവരി 14ന് പുൽവാമയിൽ ചാവേർ അക്രമത്തിൽ 40 സൈനികരെ കൊലപ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദ് നടപടിയിൽ രാജ്യം മുഴുവൻ പ്രതിഷേധം പുകയുകയായിരുന്നു. ജയ്‌ഷെ മുഹമ്മദിനും അവരെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാനും അർഹിക്കുന്ന തിരിച്ചടി തന്നെ നൽകണം എന്ന വികാരം രാജ്യത്തിനുള്ളിൽ ശക്തമായിരുന്നു. അത് തന്നെയാണ് കൃത്യം 12ാം നാൾ അപ്രതീക്ഷിത വ്യോമാക്രമണത്തിലൂടെ ഇന്ത്യ നൽകിയതും. തങ്ങളുടെ ഉറ്റവരുടെ ജീവത്യാഗത്തിന് രാജ്യം പകരം ചോദിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വീരമൃത്യു വരിച്ച ഓരോ സൈനികന്റേയും കുടുംബം. സൈനിക നടപടിയെ അഭിനന്ദിച്ച് സൈനിക കുടുംബങ്ങൾ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ഉത്തർപ്രദേശ് സ്വദേശികളായ ജവാന്മാരുടെ കുടുംബാംഗങ്ങളാണ് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണം അറിയിച്ചത്. ഇന്ത്യ നടത്തിയ ആക്രമണം തങ്ങളുടെ ദുഃഖത്തിന് തെല്ലു ശമനമുണ്ടാക്കിയതായി ജവാന്മാരുടെ ബന്ധുക്കൾ പറഞ്ഞെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. കുറച്ചു ഭീകരവാദികളെ വധിച്ചതു കൊണ്ടുമാത്രമായില്ലെന്നും അയൽരാജ്യത്തുനിന്ന് ഭീകരവാദം പൂർണമായി തുടച്ചുനീക്കണമെന്നും ജവാൻ അജിത് കുമാർ ആസാദിന്റെ അമ്മ ആഷി പറഞ്ഞു.

പാക്കിസ്ഥാനു നേരെ ഇന്ത്യ ഇനിയും വലിയ ആക്രമണം നടത്തണം. തങ്ങളുടെ ആയിരക്കണക്കിന് പൗരന്മാരുടെ മരണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ തന്നെ ഏറ്റെടുക്കുകയും ചെയ്താലേ തനിക്ക് സമാധാനമുണ്ടാകൂവെന്ന് അജിത് കുമാർ ആസാദിന്റെ ഭാര്യ മീന കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി അവസരം നൽകുകയാണെങ്കിൽ തങ്ങളുടെ സഹോദരങ്ങളുടെ ചോരയ്ക്കുള്ള പകരം വീട്ടൽ സൈന്യം നടത്തുമെന്ന് തനിക്കുറപ്പുണ്ടെന്നും മീന പറഞ്ഞു.

നേരത്തെ പുൽവാമയിൽ ചാവേർ ആക്രമത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതിയും സൈനിക നടപടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.എല്ലാ ഭീകരരും ഇല്ലാതായാൽ മാത്രമേ ജീവത്യാഗം ചെയ്ത ജവാന്മാരുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂവെന്ന് ഗാന്ധിമതി പറഞ്ഞിരുന്നു. ഭീകരരെ വധിക്കുകയും ക്യാംപുകൾ തകർക്കുകയും ചെയ്ത ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. സിആർപിഎഫ് ജവാനായ സി ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതിയുടെ പ്രതികരണം ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്. ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കിൽ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്റെയും ആത്മാവിന് ശാന്തി ലഭിക്കു എന്നാണ് അവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP