Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്‌റ്റേഷനിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോയി മർദിച്ച ഐജിക്ക് സസ്‌പെൻഷൻ; മാനഭംഗക്കേസിൽ അറസ്റ്റിലായ റിയൽ എസ്‌റ്റേറ്റ് വ്യവസായിയുടെ ഭാര്യയെ ശല്യംചെയ്തതിനും പഞ്ചാബ് പൊലീസ് ചീഫിനെതിരെ കേസ്

പൊലീസ് സ്‌റ്റേഷനിൽ നിന്ന് പ്രതിയെ കടത്തിക്കൊണ്ടുപോയി മർദിച്ച ഐജിക്ക് സസ്‌പെൻഷൻ; മാനഭംഗക്കേസിൽ അറസ്റ്റിലായ റിയൽ എസ്‌റ്റേറ്റ് വ്യവസായിയുടെ ഭാര്യയെ ശല്യംചെയ്തതിനും പഞ്ചാബ് പൊലീസ് ചീഫിനെതിരെ കേസ്

ചണ്ഡീഗഡ്: പ്രതിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മുതിർന്ന പൊലീസ് ഓഫീസറെ പഞ്ചാബ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഐജി ഗൗതം ചീമയെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രിസ്പി ഖേര, മനീന്ദർ ഗുലാത്തി, അമർപ്രീത് വർമ എന്നീ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ചീമയെ സസ്‌പെൻഡ് ചെയ്തത്. റിയൽ എസ്റ്റേറ്റ് വ്യവസായി ദേവേന്ദർ സിങ് ഗില്ലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയ കേസിലും പ്രതിയാണ് ചീമ.

ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം. സുമേദ് ഗുലാത്തി എന്നയാളെയാണ് മൊഹാലി പൊലീസ് സ്റ്റേഷനിൽ നിന്ന് ചീമയും സംഘവും കടത്തിക്കൊണ്ടുപോയത്. ഹരിയാനയിൽ മാനഭംഗക്കേസിൽ പിടിയിലായ ദേവേന്ദർ സിങ് ഗില്ലിന്റെ വ്യവസായ പങ്കാളിയാണ് സുമേദ്.

മൊഹാലി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുമ്പോഴാണ് ചീമയും സസ്‌പെൻഷനിലായ പ്രതിരോധ അക്കൗണ്ട്‌സ് ഓഫീസർ അജയ് ചൗധരിയും ഒരു സ്ത്രീയും അടങ്ങുന്ന സംഘം അവിടെ എത്തിയത്. സുമേദിനെ ഇവർ സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. പിന്നീട് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ചീമയുടെ ശല്യത്തെത്തുടർന്ന് റിയൽ എസ്‌റ്റേറ്റ് വ്യവസായിയുടെ ഭാര്യ ക്രിസ്പി ഖേര ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കാനായി അനധികൃതമായി സമ്പാദിച്ച പണം പല പൊലീസ് ഉദ്യോഗസ്ഥരും ഗില്ലിനെ ഏല്പിച്ചിരുന്നു. എന്നാൽ ഇവരെയെല്ലാം ഗിൽ കബളിപ്പിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാനഭംഗക്കേസിൽ ഗില്ലിനെ കുടുക്കിയതെന്നും സൂചനയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP