Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രധാനമന്ത്രി അഴിമതിയുടെ ഉപകരണമായി മാറിയിരിക്കുകയാണ്; ഞൊടിയിടയിൽ വസ്തുക്കൾ അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ പ്രതിഛായ ആണ് പ്രധാനമന്ത്രിക്ക്'; പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പിൽ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി രാഹുൽ ഗാന്ധി

'പ്രധാനമന്ത്രി അഴിമതിയുടെ ഉപകരണമായി മാറിയിരിക്കുകയാണ്; ഞൊടിയിടയിൽ വസ്തുക്കൾ അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ പ്രതിഛായ ആണ് പ്രധാനമന്ത്രിക്ക്'; പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പിൽ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും. പ്രധാനമന്ത്രി അഴിമതിയുടെ ഉപകരണമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി അഴിമതിക്ക് എതിരല്ല. അദ്ദേഹം അഴിമതിയുടെ ഉപകരണമാണെന്ന് രാഹുൽ പറഞ്ഞു.

ജനാധിപത്യത്തെ വരെ അപ്രത്യക്ഷമാക്കാൻ കഴിയുന്ന മഹനായ ഇന്ദ്രജാലക്കാരനാണ് മോദിയെന്ന് നേരത്തെ രാഹുൽ പരിഹസിച്ചിരുന്നു. ഞൊടിയിടയിൽ വസ്തുക്കൾ അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന ഇന്ദ്രജാലക്കാരന്റെ പ്രതിഛായ ആണ് പ്രധാനമന്ത്രിക്ക് ഉള്ളത്. അദ്ദേഹം അനവധി കാര്യങ്ങൾ അനായാസമായി അപ്രത്യക്ഷമാക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഴിമതിക്കാരായ വിജയ് മല്യ, ലളിത് മോദി, നീരവ് മോദി എന്നിവർ ഇന്ത്യയിൽനിന്ന് അപ്രത്യക്ഷരായി. പിന്നീട് ഇന്ത്യൻ നിയമങ്ങൾക്കു എത്തപ്പെടാൻ കഴിയാത്ത വിദേശ മണ്ണിൽ അവർ പ്രത്യക്ഷരായി. അടുത്തുതന്നെ മോദിയുടെ ഇന്ദ്രജാലത്തിൽ ഇന്ത്യയിൽനിന്നും ജനാധിപത്യവും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP