Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സമൂഹത്തിൽ വളർന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ നാം മുന്നിട്ടിറങ്ങണം; ഇത്തരം അക്രമങ്ങൾക്കെതിരേ ഒരേ ശബ്ദത്തിൽ അപലപിക്കാനും തയാറാകണം'; മധുവിന്റെ കൊലപാതകത്തിൽ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

'സമൂഹത്തിൽ വളർന്നുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ നാം മുന്നിട്ടിറങ്ങണം; ഇത്തരം അക്രമങ്ങൾക്കെതിരേ ഒരേ ശബ്ദത്തിൽ അപലപിക്കാനും തയാറാകണം'; മധുവിന്റെ കൊലപാതകത്തിൽ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നമ്മുടെ സമൂഹത്തിൽ വളർന്നുവരുന്ന ഇത്തരത്തിലുള്ള അസഹിഷ്ണുതയ്‌ക്കെതിരേ നാം മുന്നിട്ടിറങ്ങണം. ഇത്തരം അക്രമങ്ങൾക്കെതിരേ ഒരേ ശബ്ദത്തിൽ അപലപിക്കാനും തയാറാകണമെന്നും രാഹുൽ ട്വിറ്ററിൽ ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധു എന്ന ആദിവാസി യുവാവിനെ മർദ്ദിച്ചത്. തുടർന്ന് പൊലീസിന് കൈമാറിയെങ്കിലും ഗുരുതരമായി പരിക്കേറ്റ മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആന്തരികരക്തസ്രാവത്തെ തുടർന്നാണ് മധു മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP