Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നാവോ, കത്വ പീഡനങ്ങളിൽ പ്രതിഷേധാഗ്‌നി ആളിക്കാത്തിക്കാൻ ഒരുങ്ങി കോൺഗ്രസ്; എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവം സങ്കൽപ്പിക്കാനാകാത്തത്ര ക്രൂരമാണെന്ന് രാഹുൽ ഗാന്ധി; ഇന്ത്യാ ഗേറ്റിൽനിന്ന് ഇന്ന് അർധരാത്രി രാഹുലിന്റെ നേതൃത്വത്തിൽ മെഴുകുതിരി റാലി

ഉന്നാവോ, കത്വ പീഡനങ്ങളിൽ പ്രതിഷേധാഗ്‌നി ആളിക്കാത്തിക്കാൻ ഒരുങ്ങി കോൺഗ്രസ്; എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവം സങ്കൽപ്പിക്കാനാകാത്തത്ര ക്രൂരമാണെന്ന് രാഹുൽ ഗാന്ധി; ഇന്ത്യാ ഗേറ്റിൽനിന്ന് ഇന്ന് അർധരാത്രി രാഹുലിന്റെ നേതൃത്വത്തിൽ മെഴുകുതിരി റാലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉന്നാവോ, കത്വ പീഡനങ്ങളിൽ പ്രതിഷേധാഗ്‌നി ആളിക്കാത്തിക്കാൻ കോൺഗ്രസ്. ജമ്മു കാഷ്മീരിലെ കത്വയിൽ ക്രൂരമായി പീഡനത്തിനായി കൊല്ലപ്പെട്ട എട്ടു വയസുകാരി ആസിഫയ്ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച രാത്രി റാലി നടത്തും. ഡൽഹി നഗരമധ്യത്തിലെ ഇന്ത്യാ ഗേറ്റിൽനിന്ന് രാത്രി പതിനൊന്നിനാണ് രാഹുലിന്റെ മെഴുകുതിരി റാലി.

കത്തുവയിൽ ആസിഫ ബാനോ എന്ന എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവം സങ്കൽപ്പിക്കാനാകാത്തത്ര ക്രൂരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരമൊരു ക്രൂരത കാട്ടിയ കുറ്റവാളികളെ എങ്ങനെയാണ് സംരക്ഷിക്കാനാവുന്നതെന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ ചോദിച്ചു. ആസിഫയ്ക്ക് സംഭവിച്ചത് മനുഷ്യവംശത്തിനു നേർക്കുള്ള ആക്രമണമാണ്. നിഷ്‌കളങ്കയായ ഒരു കുഞ്ഞിനുനേരെ ചിന്തിക്കാനാകാത്ത ഇത്തരമൊരു ക്രൂരത ചെയ്തവർ ശിക്ഷിക്കപ്പെടാതെ പോകരുത്- അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ എന്റെ ഹൃദയവും ഈ രാത്രിയിൽ വേദനിക്കുന്നു. ഈ രീതിയിൽ ഇന്ത്യയ്ക്കു സ്ത്രീകളെ പരിഗണിക്കാൻ ഇനിയും കഴിയില്ല. നീതി ആവശ്യപ്പെട്ടും ഈ ആക്രമണങ്ങൾക്കെതിരേയും ഇന്നുരാത്രി ഇന്ത്യാഗേറ്റിൽ നടത്തുന്ന നിശബ്ദ, മെഴുകുതിരി കൂട്ടായ്മയിൽ എന്നോടൊപ്പം ചേരൂ- രാഹുൽ ട്വീറ്റ് ചെയ്തു.

കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം മനുഷ്യത്വത്തിനെതിരായ അതിക്രമമാണെന്ന് രാഹുൽ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച രാഹുൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും വിഷയത്തിൽ ആദ്യമായി പ്രതികരിക്കവെ പറഞ്ഞു. ഇത്തരം പൈശാചിക കൃത്യങ്ങളെ സംരക്ഷിക്കാൻ ആർക്കാണ് സാധിക്കുക. കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുത്. നിഷ്‌കളങ്കയായ കുട്ടിയോട് ചിന്തിക്കാൻപോലും കഴിയാത്ത തരത്തിലുള്ള ക്രൂരത കാട്ടിയ സംഭവത്തിൽ രാഷ്ട്രീയത്തെ ഇടപെടുത്താൻ ശ്രമിച്ചാൽ നമ്മൾ എന്തായിത്തീരുമെന്നും രാഹുൽ ചോദിച്ചു.

കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലിയും നടത്തുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP