Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ല; പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ താൻ ആഗ്രഹിക്കുന്നില്ല'; റിപബ്ലിക് ദിന പരേഡിൽ പിൻനിരയിൽ സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

'എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ല; പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ താൻ ആഗ്രഹിക്കുന്നില്ല'; റിപബ്ലിക് ദിന പരേഡിൽ പിൻനിരയിൽ സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപബ്ലിക് ദിന പരേഡിൽ പിൻനിരയിൽ സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എവിടെ ഇരിക്കുന്നു എന്നത് താൻ കാര്യമാക്കുന്നില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദേശീയ ടെലിവിഷൻ ചാനലിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

69-ാമാത് റിപബ്ലിക് ദിന പരേഡിൽ രാജ്പഥിൽ ഒരുക്കിയ വേദിയിൽ ആറാം നിരയിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് അനുവദിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനും രാഹുലിനൊപ്പം ആറാം നിരയിലായിരുന്നു സ്ഥാനം. അതേസമയം. ബിജെപി അധ്യക്ഷൻ അമിത് ഷായ്്ക്കും എൽ.കെ അദ്വാനി ഉൾപ്പെടെയുള്ളവർക്കും സർക്കാർ ഒന്നാം നിരയിൽ ഇരിപ്പടം നൽകി.

ആസിയാൻ രാഷ്ട്രത്തലവന്മാർ പങ്കെടുത്ത വേദിയിൽ പാർട്ടി അധ്യക്ഷന് പിൻനിരയിൽ സീറ്റ് നൽകി അപമാനിച്ചതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്നുവരെ സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് അധ്യക്ഷർ മുൻനിരയിലിരുന്നാണ് റിപബ്ലിക് ദിന പരേഡ് വീക്ഷിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP