Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആർഎസ്എസ് സ്ത്രീകളുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നില്ല; അവർ പുരുഷന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ശ്രമിക്കുന്നവരാണ്'; ആർഎസ്എസ് സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുർബലരാക്കുന്ന സംഘടനയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

'ആർഎസ്എസ് സ്ത്രീകളുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നില്ല; അവർ പുരുഷന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ശ്രമിക്കുന്നവരാണ്'; ആർഎസ്എസ് സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുർബലരാക്കുന്ന സംഘടനയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർഎസ്എസ് സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുർബലരാക്കുന്ന സംഘടനയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അവരുടെ തത്വചിന്ത അത്തരത്തിലുള്ളതാണെന്നും രാഹുൽ ഗാന്ധി പറയുന്നു. ആർഎസ്എസ് നേതൃത്വത്തിൽ ഏതെങ്കിലും വനിതകളെ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഷില്ലോങ്ങിൽ സെന്റ് എഡ്മണ്ട് കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

'നിങ്ങൾ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണുകയാണെങ്കിൽ ഇടത്തും വലത്തും സ്ത്രീകളുണ്ടാകും. പക്ഷെ മോഹൻ ഭാഗവതിന്റെ ചിത്രത്തിൽ അദ്ദേഹം എപ്പോഴും പുരുഷന്മാരുടെ ഇടയിൽ നിൽക്കുന്നതായാണ് കാണുക. അവർ പുരുഷന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ശ്രമിക്കുന്നവരാണ്. സമൂഹത്തിൽ ഭീതി പടർത്താതെ അവർക്ക് ഭരണത്തിലെത്താൻ സാധിക്കില്ല', രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീകൾ കോൺഗ്രസിൽ ചേരണമെന്നും അവരുടെ താത്പര്യങ്ങൾക്ക് കൂടുതൽ പങ്ക് രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടമുണ്ട്. അവർ നയതീരുമാനങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്നു'. എന്നാൽ ആർഎസ്എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ആർഎസ്എസ് മുഖമായ ബിജെപി മേഘാലയയിൽ അധികാരത്തിലെത്തുകയാണെങ്കിൽ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസങ്ങൾക്കും ഭീഷണിയായി മാറുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും സ്ത്രീകൾക്ക് ആർഎസ്എസിൽ പങ്കാളിത്തമില്ലെന്ന് പറഞ്ഞ് ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP