Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രധാനമന്ത്രി പദത്തിൽ ഇനി അധികകാലം ഉണ്ടാകാൻ സാധ്യതയില്ല; ഇനി പ്രസംഗം നിർത്തി കഠിനാധ്വാനം ചെയ്യു; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി പദത്തിൽ ഇനി അധികകാലം ഉണ്ടാകാൻ സാധ്യതയില്ല; ഇനി പ്രസംഗം നിർത്തി കഠിനാധ്വാനം ചെയ്യു; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി

ബെല്ലാരി: നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ ഇനി അധികകാലം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇനി പ്രസംഗം നിർത്തി കഠിനാധ്വാനം ചെയ്യാനും മോദിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും മോദി പരാജയപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തെ സമ്ബദ് വ്യവസ്ഥ തകർന്നപ്പോഴും കോൺഗ്രസിനെ വിമർശിക്കാനാണ് മോദി സമയം കണ്ടെത്തുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സ്‌കൂളുകളും ആശുപത്രികളും നിർമ്മിക്കുകയും അടക്കമുള്ളവയാണ് ജനങ്ങൾ പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനെ വിമർശിക്കുന്നത് മാത്രമല്ല. വൻ വ്യവസായികളുടെ കടങ്ങൾ എഴുതിത്ത്തള്ളുന്ന സർക്കാർ കർഷകരുടെ വായ്പകൾ എഴുതിത്ത്തള്ളാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.

കർണാടകത്തിലെ മുൻ ബിജെപി സർക്കാർ അഴിമതിയിൽ റെക്കോർഡ് സ്ഥാപിച്ച സ്ഥാനത്ത് സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാരിനെതിരെ അഞ്ചു വർഷത്തിനിടെ ഒരു അഴിമതി ആരോപണംപോലും ഉയർന്നിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP