Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധി കോമാളി രാജകുമാരനെന്ന് അരുൺ ജെയ്റ്റ്‌ലി; ജയ്റ്റിലിയുടെ പരിഹാസത്തിന് ചുട്ട മറുപടി നൽകി കോൺഗ്രസും

രാഹുൽ ഗാന്ധി കോമാളി രാജകുമാരനെന്ന് അരുൺ ജെയ്റ്റ്‌ലി; ജയ്റ്റിലിയുടെ പരിഹാസത്തിന് ചുട്ട മറുപടി നൽകി കോൺഗ്രസും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോമാളി രാജകുമാരനെന്ന പരിഹാസവുമായി ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. 15 വ്യവസായികളുടെ 2.5 ലക്ഷം കോടി രൂപയുടെ വായ്പകൾ കേന്ദ്രസർക്കാർ എഴുതിത്ത്തള്ളിയെന്ന രാഹുലിന്റെ ആരോപണത്തിന് ഫേസ്‌ബുക്കിൽ എഴുതിയ മറുപടിയിലായിരുന്നു ജയ്റ്റ്‌ലിയുടെ പരാമർശം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പൊതു സംവാദ മേഖല കോമാളി രാജകുമാരന്റെ വ്യാജ അവകാശവാദങ്ങളിൽപ്പെട്ട് മലിനപ്പെടാൻ അനുവദിക്കണോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പക്വത പ്രാപിച്ച ജനാധിപത്യങ്ങളിൽ, വ്യാജവാദങ്ങൾ മുഴക്കുന്നവർ പൊതുജീവിതത്തിന് അർഹരല്ലെന്നാണു കരുതപ്പെടുന്നത്. കള്ളം പറയുന്നത് പിടിക്കപ്പെട്ടതിനെ തുടർന്ന് നിരവധി പേർ രാഷ്ട്രീയത്തിൽനിന്നു തന്നെ അപ്രത്യക്ഷരായി. എന്നാൽ നാടുവാഴി സംഘടനയായ കോൺഗ്രസിന് ഇതൊന്നും ബാധകമല്ല- ജയ്റ്റ്‌ലി പറഞ്ഞു.

ജയ്റ്റ്‌ലിയുടെ പരിഹാസത്തിന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല മറുപടി നൽകി. ജയ്റ്റ്‌ലൈ (Jait-LIE) ചവറ് ബ്ലോഗുകളിലൂടെ രാഷ്ട്രീയത്തിൽ നഷ്ടമായ പ്രസക്തി നിലനിർത്താൻ ശ്രമിക്കുകയാണെന്നും റാഫാൽ ഇടപാട്, വൻകിട ബാങ്ക് വായ്പകൾ എന്നി വിഷയങ്ങളിലെല്ലാം കള്ളങ്ങൾ മാത്രം പറഞ്ഞ ജയ്റ്റ്‌ലി പൊതു സംവാദമേഖലയ്ക്കു ചേർന്നയാളാണോ എന്നു ചിന്തിക്കണമെന്നും സുർജെവാല പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP