Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോട്ടുനിരോധനം അബന്ധത്തിൽ പറ്റിയ പിശകല്ല, പ്രധാനമന്ത്രി അറിഞ്ഞ് ചെയ്ത തെറ്റുതന്നെ; വൻകിട ബിസ്‌നസ്സുകാരെ വളർത്താൻ സാധാരണക്കാർക്ക് നേരെ നടത്തിയ കരുതിക്കൂട്ടിയുള്ളആക്രമണം ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നോട്ടുനിരോധനം അബന്ധത്തിൽ പറ്റിയ പിശകല്ല, പ്രധാനമന്ത്രി അറിഞ്ഞ് ചെയ്ത തെറ്റുതന്നെ; വൻകിട ബിസ്‌നസ്സുകാരെ വളർത്താൻ സാധാരണക്കാർക്ക് നേരെ നടത്തിയ കരുതിക്കൂട്ടിയുള്ളആക്രമണം ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടുനിരോധന വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അബദ്ധത്തിൽ തെറ്റു ചെയ്താലേ മാപ്പു പറയേണ്ടതുള്ളൂ, എന്നാൽ നോട്ടു നിരോധനം പ്രധാനമന്ത്രി മനഃപൂർവം കൊണ്ടുവന്നതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരികെയെത്തിയെന്ന റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം മോദിക്കു സംഭവിച്ച വെറുമൊരു പിശകല്ല, മറിച്ച് വൻകിട ബിസിനസ്സുകാരെ സഹായിക്കാൻ സാധാരണക്കാർക്കുമേൽ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നാണ് രാഹുലിന്റെ വിമർശനം.

'നോട്ടുനിരോധനം ഒരു വലിയ അഴിമതിയാണ്. അറിയാതെ സംഭവിക്കുന്ന പിശകുകൾക്കാണ് ക്ഷമാപണം നടത്തുക. എന്നാൽ, ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.' രാഹുൽ പറയുന്നു.സമ്പദ്ഘടനയെ താറുമാറാക്കിയ ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. കഴിഞ്ഞ 70 വർഷങ്ങളായി ഒരു പ്രധാനമന്ത്രിയും ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ലെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റാഫേൽ കരാർ സംബന്ധിച്ചുള്ള വിവാദങ്ങളെക്കുറിച്ചും രാഹുൽ പ്രതികരിച്ചു. കരാറൊപ്പിടുന്നതിന് പത്തു ദിവസങ്ങൾക്കു മുൻപാണ് അനിൽ അംബാനിയുടെ കമ്പനി രജിസ്റ്റർ ചെയ്തതെന്നും അംബാനിയും മോദിയും തമ്മിലുള്ള കരാറെന്താണെന്നും അദ്ദേഹം സമ്മേളനത്തിൽ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP