Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനോഹർ ലാൽ ഖട്ടറുടെ പരാമർശം നികൃഷ്ട പ്രസ്താവനയെന്ന് രാഹുൽ ഗാന്ധി; കശ്മീരി പെൺകുട്ടികളെ കുറിച്ചുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുൻ കോൺഗ്രസ് അധ്യക്ഷന്റെ മറുപടി ട്വിറ്ററിലൂടെ; ഖട്ടറുടെ വാക്കുകൾ ദുർബലവും ദയനീയവുമായ മനസുള്ള മനുഷ്യന് ആർഎസ്എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമെന്നും വയനാട് എംപി

മനോഹർ ലാൽ ഖട്ടറുടെ പരാമർശം നികൃഷ്ട പ്രസ്താവനയെന്ന് രാഹുൽ ഗാന്ധി; കശ്മീരി പെൺകുട്ടികളെ കുറിച്ചുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുൻ കോൺഗ്രസ് അധ്യക്ഷന്റെ മറുപടി ട്വിറ്ററിലൂടെ; ഖട്ടറുടെ വാക്കുകൾ ദുർബലവും ദയനീയവുമായ മനസുള്ള മനുഷ്യന് ആർഎസ്എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമെന്നും വയനാട് എംപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീരിലെ സംഭവങ്ങളെ കുറിച്ച് പരാമർശിക്കവെ പെൺകുട്ടികളെ കുറിച്ച് ഹരിയാന മുഖ്യമന്ത്രി നടത്തിയ പരാമർശം നികൃഷ്ടമായ പ്രസ്താവനയെന്ന് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടർ നടത്തിയ വിവാദ പരാമർശത്തിനെതിരെയാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

ദുർബലവും ദയനീയവുമായ മനസുള്ള ഒരു മനുഷ്യന് വർഷങ്ങളായി ലഭിക്കുന്ന ആർഎസ്എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖട്ടറുടെ വാക്കുകൾ. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്ത് മാത്രമല്ല സ്ത്രീകളെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

ആർട്ടിക്കിൾ 370 ഇല്ലാതായതോടെ ഇനി കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്യാൻ സാധിക്കുമെല്ലോ എന്നാണ് ഖട്ടർ പറഞ്ഞത്. ഫത്തേബാദിൽ മഹാഋഷി ഭഗീരഥ് ജയന്തിയോട് അനുബന്ധിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഖട്ടർ. പിന്നീട് 'ബേട്ടി ബച്ചാവോ ബോട്ടി പഠാവോ ക്യാമ്പയിന്റെ വിജയം ആഘോഷിക്കുന്ന ചടങ്ങിൽ ഖട്ടർ പറഞ്ഞിങ്ങനെ:

'തന്റെ മരുമക്കളെ ബീഹാറിൽ നിന്നാണ് കണ്ടെത്താനായതെന്ന് മന്ത്രിയായ ഒ പി ധാങ്കർ പറഞ്ഞിരുന്നു. ഇപ്പോൾ കശ്മീരിലേക്കുള്ള റൂട്ടും ശരിയായതായി ജനങ്ങൾ പറയുന്നുണ്ട്. കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്ത് ഇനി കൊണ്ടു വരാം' ഖട്ടർ പറഞ്ഞു. പെൺകുട്ടികളുടെ ജനനക്കുറവ് എന്നും ഹരിയാന അനുഭവിക്കുന്ന പ്രശ്നമാണ്. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ആരംഭിച്ച ഷേഷം 1000 ആൺകുട്ടികൾക്ക് 850-933 പെൺകുട്ടികൾ എന്ന അനുപാതത്തിലേക്ക് കണക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി അത് 1000 എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP