Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൗക്കിദാർ പദവിയിൽ സ്വയം അവരോധിച്ച മോദി കള്ളൻ; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ചൗക്കിദാർ പദവിയിൽ സ്വയം അവരോധിച്ച മോദി കള്ളൻ; ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഉദയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ചൗക്കിദാർ പദവിയിൽ സ്വയം അവരോധിച്ച മോദി കള്ളനാണെന്ന് ഇപ്പോൾ ഇന്ത്യക്കാർക്കു മനസിലായെന്ന് രാജസ്ഥാനിലെ ദുംഗർപൂരിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.

ചൗക്കിദാർ (കാവൽക്കാരൻ) ആകണമെന്ന ആഗ്രഹം മോദി മുന്പ് പറഞ്ഞിട്ടുണ്ട്. ചൗക്കിദാർ തന്നെ ഒരു കള്ളനാണെന്ന് ഇപ്പോൾ നമുക്കറിയാം- രാഹുൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിൽ പ്രചാരണത്തിന് തുടക്കം കുറിച്ചാണ് രാഹുലിന്റെ റാലി. രാഹുലിന്റെ തുടർച്ചയായ രണ്ടാം രാജസ്ഥാൻ സന്ദർശനമാണിത്. ഓഗസ്റ്റ് 11-ന് ജയ്പൂരിലും രാഹുൽ റാലി നടത്തിയിരുന്നു.

രാജസ്ഥാനിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP