Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നുവെന്ന് പ്രധാനമന്ത്രി;വർഷങ്ങൾ കഴിയുംതോറും ഞാനെന്റെ പ്രിയ സുഹൃത്ത് രാജീവ് ഗാന്ധിയെ കാണുന്നുവെന്ന് അമരീന്ദർ സിങ്; രാഹുൽ ഗാന്ധിയുടെ 49ാം ജന്മദിനാഘോഷം വർണാഭമാക്കി നേതാക്കളും പ്രവർത്തകരും; മധുരം വിളമ്പി നന്ദി അറിയിച്ച് കോൺഗ്രസ് അദ്ധ്യക്ഷനും

നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നുവെന്ന് പ്രധാനമന്ത്രി;വർഷങ്ങൾ കഴിയുംതോറും ഞാനെന്റെ പ്രിയ സുഹൃത്ത് രാജീവ് ഗാന്ധിയെ കാണുന്നുവെന്ന് അമരീന്ദർ സിങ്; രാഹുൽ ഗാന്ധിയുടെ 49ാം ജന്മദിനാഘോഷം വർണാഭമാക്കി നേതാക്കളും പ്രവർത്തകരും; മധുരം വിളമ്പി നന്ദി അറിയിച്ച് കോൺഗ്രസ് അദ്ധ്യക്ഷനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; രാഹുൽ ഗാന്ധിയുടെ 49ാം ജന്മദിനാഘോഷം വർണാഭമാക്കി നേതാക്കളും പ്രവർത്തകരും. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിൽ നിന്നുള്ള എംപിമാരും ആശംസകൾ നേരാൻ എ.ഐ.സി.സി ആസ്ഥാനത്തെത്തി.രാഷ്ട്രീയ വൈരങ്ങൾ മറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽഗാന്ധിക്ക് ആശംസയുമായെത്തി.

രാവിലെ പാർട്ടി ഓഫിസിൽ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും അഭിവാദ്യം ചെയ്തും മധുരം നൽകിയും ദിവസം തുടങ്ങിയ രാഹുലിന് ആശംസ അർപ്പിച്ചു ഗുലാം നബി ആസാദ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളുമെത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.പിന്നാലെ, പാർലമെന്റിൽ സ്പീക്കർ തിരഞ്ഞെടുപ്പ് അടക്കമുള്ള നടപടികളിൽ പങ്കെടുത്ത രാഹുലിന് അവിടെ സഹ എംപിമാരുടെ ആശംസകളെത്തി. ട്വിറ്റർ യുദ്ധത്തിന്റെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പിറന്നാൾ ആശംസ നേർന്ന് ട്വീറ്റ് ചെയ്തു.

നല്ല ആരോഗ്യവും ദീർഘായുസ്സും നേർന്നായിരുന്നു മോദിയുടെ ആശംസ. വൈകാതെ ഇതിനു നന്ദി അറിയിച്ചു രാഹുലിന്റെ മറുപടി ട്വീറ്റെത്തി. സന്തോഷം അറിയിച്ചുള്ള ചിത്രങ്ങളും രാഹുൽ ട്വീറ്റ് ചെയ്തു. വർഷങ്ങൾ കഴിയുംതോറും ഞാനെന്റെ പ്രിയ സുഹൃത്ത് രാജീവ് ഗാന്ധിയെ കാണുന്നു എന്നായിരുന്നു അമരീന്ദർ സിംഗിന്റെ ട്വീറ്റ്.

'ബർത്ത്‌ഡേ ബോയ്' രാഹുൽ ഗാന്ധിയെക്കുറിച്ചു റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവും രാജ്യസഭാംഗവുമായ രാംദാസ് അഠാവ്ലെ നടത്തിയ പരാമർശങ്ങൾ പാർലമെന്റിൽ ചിരിയുടെ പൂരമൊരുക്കി.സ്പീക്കറെ അഭിനന്ദിച്ചുള്ള പ്രസംഗത്തിനിടെയാണ് ഇന്നു രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനം കൂടിയാണല്ലോ എന്ന് അഠാവ്ലെ പറഞ്ഞത്. ജയവും പരാജയവും രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നു പറഞ്ഞു കോൺഗ്രസിനെ സമാശ്വസിപ്പിച്ചായിരുന്നു തുടക്കം.

ഒപ്പം ചേരാൻ തനിക്കും തിരഞ്ഞെടുപ്പിനു മുൻപു ക്ഷണം കിട്ടിയിരുന്നതായും എന്നാൽ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നു താൻ തിരിച്ചറിഞ്ഞിരുന്നുവെന്നു പറഞ്ഞതോടെ ഭരണപക്ഷത്തു ചിരിയുയർന്നു.ഇനി ഞങ്ങളുടെ സർക്കാർ 5 വർഷം ഭരിക്കും, അടുത്ത 5 വർഷം കൂടി ഭരിക്കും. പിന്നൊരു 5 വർഷവും ഭരിക്കുമെന്നും അഠ്വാലെ ആവർത്തിച്ചതോടെ പ്രതിപക്ഷത്തിനും ചിരിയടക്കാൻ കഴിഞ്ഞില്ല.

ഈ സീറ്റിലേക്ക് എളുപ്പമെത്താൻ രാഹുൽജീ താങ്കളെ അനുവദിക്കില്ലെന്നായിരുന്നു അടുത്ത കമന്റ്.രാഹുലിനെ ഉന്നമിട്ടുള്ള വാക്കുകൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒരുപോലെ ആസ്വദിച്ചു.ആദ്യം ബലം പിടിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒടുവിൽ ചിരിക്കാതിരിക്കാനായില്ല.

പിറന്നാൾ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരും ആശംസ നേരാനെത്തി. പത്തുമണിയോടെ എല്ലാവർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി എത്തി. ശേഷം നേതാക്കളുമായി ചെറിയ കൂടിക്കാഴ്ച. നേതാക്കൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണം. പക്ഷെ രാജിയിൽ ഉറച്ചുനിൽക്കുന്ന രാഹുൽ മനസ് തുറക്കാൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP