Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അധികാരത്തിലേറിയാൽ 10 ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും; മൻസോർ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ മോദിയും ശിവരാജ് സിങ് ചൗഹാനും പരാജയം; മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാഹളം മുഴക്കി രാഹുൽ ഗാന്ധി

അധികാരത്തിലേറിയാൽ 10 ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും; മൻസോർ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ മോദിയും ശിവരാജ് സിങ് ചൗഹാനും പരാജയം; മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാഹളം മുഴക്കി രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

മൻസോർ: മധ്യപ്രദശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ, കർഷകരുടെ കടം പത്ത് ദിവസത്തിനകം എഴുതി തള്ളുമെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.ഒരുവർഷം മുമ്പ് പൊലീസ് വെടിവെപ്പിൽ മരിച്ച ആറുകർഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസ് അതിക്രമത്തിന് കാരണക്കാരായവർക്കെതിരെ തങ്ങൾ കർശന നടപടിയെടുക്കും. രാജ്യത്തെ കർഷകരെ രക്ഷിക്കുക എന്നതാണ് പ്രാഥമിക ദൗത്യം.1200 ഓളം കർഷകരാണ് ഈ വർഷംജീവനൊടുക്കിയത്.

ഉറ്റവർ നഷ്ടപ്പെട്ട കർഷകർ മുറവിളി കൂട്ടിയപ്പോൾ പ്രധാനമന്ത്രി പ്രതികരിച്ചത് കുടുംബങ്ങളുടെ നഷ്ടപരിഹാരമായി ഒരുകോടി നൽകിക്കഴിഞ്ഞുവെന്നാണ്.ഇത്തരത്തിലാണോ രാജ്യത്തെ കർഷകരെ ബിജെപി രക്ഷിക്കുകയെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ ചോദിച്ചു.

മധ്യപ്രദേശിൽ വിളകൾക്ക് മികച്ച വില ലഭിക്കാൻ സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിലാണ് കർഷകർ.മൻസോർ അടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രക്ഷോഭം അക്രമത്തിലേക്കും വഴുതി വീണിരുന്നു.കൊല്ലപ്പെട്ട ആറുകർഷകരിൽ മൂന്ന് പേരുടെ കുടുംബാംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം വേദിയിൽ പങ്കെടുത്തു.മധ്യപ്രദേശിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ റാലി.കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്ത് അധികാരത്തിൽ നിന്ന് അകന്ന് നിൽക്കുന്ന കോൺഗ്രസ് ഇത്തവണ കടുത്ത പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP