Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെയും ആർഎസ്എസിന്റെയും ആശയങ്ങൾ ഒന്നാണ്';'റിസർവ് ബാങ്കിനേയും കേന്ദ്ര മന്ത്രിയേയും മറികടന്ന് ആർഎസ്എസ് നടത്തിയ ഗൂഢാലോചനയാണ് നോട്ടു നിരോധനം' കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

'ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെയും ആർഎസ്എസിന്റെയും ആശയങ്ങൾ ഒന്നാണ്';'റിസർവ് ബാങ്കിനേയും കേന്ദ്ര മന്ത്രിയേയും മറികടന്ന് ആർഎസ്എസ് നടത്തിയ ഗൂഢാലോചനയാണ് നോട്ടു നിരോധനം' കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനും ആർഎസ്എസിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീകരസംഘടനയായ മുസ്ലിം ബ്രദർ ഹുഡിന്റെയും ആർ.എസ്.എസിന്റെയും ആശയങ്ങൾ ഒന്നാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ രീതികളെ തിരുത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതുവരെ ഇന്ത്യ ഭരിച്ച മറ്റ് പാർട്ടികളൊന്നും തന്നെ രാജ്യത്തെ സ്ഥാപനങ്ങളിൽ കടന്നുകയറാൻ ശ്രമിച്ചിട്ടില്ലെന്നും ലണ്ടനിൽ നടന്ന പരിപാടിക്കിടെ രാഹുൽ ആരോപിച്ചു.

കേന്ദ്രധനമന്ത്രിയെയും റിസർവ് ബാങ്കിനെയും മറികടന്ന് ആർ.എസ്.എസ് നടത്തിയ ഗൂഢാലോചനയാണ് നോട്ടുനിരോധനമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പാക്കിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആലോചിച്ച് ഉറപ്പിച്ച തീരുമാനങ്ങളില്ല. പാക്കിസ്ഥാനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം പ്രധാനമന്ത്രി ഇനിയും ഗൗരവത്തോടെ ആലോചിച്ചിട്ടില്ല. പാക്കിസ്ഥാനുമായി നയപരമായി നീങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ട് രാജ്യങ്ങളും തുല്യശക്തികളാണ് എന്നത് മറന്നുകൂടാ. ഇരുകൂട്ടരും തമ്മിൽ നല്ല ബന്ധം ഉണ്ടാവുന്നതുവരെ നാം കാത്തിരുന്നേ മതിയാവൂവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

അതേസമയം, രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്ന ബിജെപി വക്താവ് കോൺഗ്രസ് അദ്ധ്യക്ഷന് ഇതുവരെ ഇന്ത്യയെ മനസിലാക്കാനുള്ള പക്വത വന്നിട്ടില്ലെന്ന് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രചാരണം നടത്താൻ അല്ലാതെ രാഹുലിന് മറ്റൊന്നും അറിയില്ല. ഒരു മുസ്ലിം സംഘടനയുടെ ആശയമാണ് കേന്ദ്രസർക്കാരിനുള്ളതെന്നാണ് രാഹുൽ ആരോപിക്കുന്നത്. താങ്കൾ കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷനും പാർലമെന്റ് അംഗവുമാണെന്ന് മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP