Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'റഫാൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഭീഷണി'; മിസ്റ്റർ 56ന് നേരെ നിൽക്കാൻ ധൈര്യമുള്ള മാധ്യമപ്രവർത്തകരെ ഓർത്ത് അഭിമാനം; റഫാൽ ഇടപാട് രേഖകൾ കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ ട്വീറ്റുമായി രാഹുൽ ഗാന്ധി

'റഫാൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഭീഷണി'; മിസ്റ്റർ 56ന് നേരെ നിൽക്കാൻ ധൈര്യമുള്ള മാധ്യമപ്രവർത്തകരെ ഓർത്ത് അഭിമാനം; റഫാൽ ഇടപാട് രേഖകൾ കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ ട്വീറ്റുമായി രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ കോൺഗ്രസ് പുറത്ത് വിട്ടതിന് പിന്നാലെ ബിജെപിയ്‌ക്കെതിരെ ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. റഫാൽ അഴിമതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ പ്രമുഖ നേതാവിന്റെ അനുയായികൾ ഭീഷണിപ്പെടുത്തുന്നുവെന്നും സത്യം പുറത്തു കൊണ്ടു വരാനും 'മിസ്റ്റർ 56' ന് നേരെ നിൽക്കാനും ധൈര്യമുള്ള മാധ്യമപ്രവർത്തകരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് ഫ്രാൻസുമായുള്ള വിവാദ റഫാൽ ഇടപാടിന്റെ രേഖകൾ കോൺഗ്രസ് പുറത്തുവിട്ടത്. റഫാൽ ഇടപാടിന് 10 ദിവസം മുൻപാണ് റിലയൻസ് പ്രതിരോധ കമ്പനി രൂപീകരിച്ചത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയും ഓഡിറ്റും വേണമെന്നത് പാലിച്ചിട്ടില്ല. റഫാൽ തകരാറിനൊപ്പം ഒരു ലക്ഷം കോടിയുടെ അധിക ഇടപാടിന് കൂടി റിലയൻസിന് കരാർ നൽകിയെന്നും കോൺഗ്രസ് ആരോപിച്ചു. റഫാൽ പോർ വിമാന ഇടപാടിൽ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്റെ രേഖകൾ മോദി സർക്കാർ പുറത്തുവിട്ടിരുന്നു.


യുപിഎ സർക്കാരിന്റെ കാലത്ത് റഫാൽ വിമാനങ്ങൾക്കായി നടത്തിയ വിലപേശലിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും വ്യക്തമാക്കിയത്. വിമാനത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങൾ, പരിപാലനം, അറ്റകുറ്റപ്പണികൾ, സ്റ്റിമുലേറ്ററുകൾ എന്നിവയെല്ലാം കണക്കാക്കിയാൽ ഒരു വിമാനത്തിന്റെ ചെലവ് 1646 കോടി രൂപയാണ്. അതേസമയം യുപിഎ സർക്കാരിന്റെ കാലത്ത് 1705 കോടി രൂപയാണ് ചെലവാക്കിയതെന്നായിരുന്നു കണക്കുകൾ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP