Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എത്രയെത്ര ചോർച്ചകൾ? വിവര ചോർച്ച, ആധാർ ചോർച്ച, എസ്.എസ്.സി പരീക്ഷ ചോർച്ച.. എല്ലായിടത്തും ചോർച്ചയാണല്ലോ; കാവൽകാരൻ എവിടെ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

എത്രയെത്ര ചോർച്ചകൾ? വിവര ചോർച്ച, ആധാർ ചോർച്ച, എസ്.എസ്.സി പരീക്ഷ ചോർച്ച.. എല്ലായിടത്തും ചോർച്ചയാണല്ലോ; കാവൽകാരൻ എവിടെ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എത്രയെത്ര ചോർച്ചകൾ വിവര ചോർച്ച, ആധാർ ചോർച്ച, എസ്.എസ്.സി പരീക്ഷ ചോർച്ച, തെരഞ്ഞെടുപ്പ് തീയതിയുടെ ചോർച്ച, സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച. എല്ലായിടത്തും ചോർച്ചയാണല്ലോ, രാജ്യത്തിന്റെ കാവൽകാരൻ എവിടെയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. കാവൽകാരൻ ദുർബലനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക്, മോദിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'നമോ', വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് കൂടാതെ ചോദ്യപേപ്പർ ചോർച്ച, കർണാടകയിലെ തെരഞ്ഞെടുപ്പ് തീയതി ചോർച്ച എന്നിവ പുറത്തുവന്ന പശ്ചാത്തലത്തിലാണ് രാഹുലിനന്റെ പരിഹാസം.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ സിബിഐ തീരുമാനിച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് ബിജെപി ഐടി സെൽ ഘടകം അധ്യക്ഷൻ അമിത് മാളവ്യ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് തീയതി ചോർന്ന നടപടിയിൽ കമ്മീഷൻ പ്രത്യേക സമിതിയെ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏറെ സുരക്ഷിമാണെന്ന വാദഗതിയുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാറിലൂടെ വിവരങ്ങൾ ചോരുന്നുവെന്ന വാർത്തയും വലിയ വിമർശങ്ങൾക്കിടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP