Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയങ്ക യുപിയിലേക്ക് പോകുന്നത് രണ്ട് മാസത്തേക്ക് അല്ല; പുതിയ ചുമതലകളിൽ ബിജെപി പരിഭ്രാന്തിയിൽ; 'എന്റെ സഹോദരി കഠിനാധ്വാനിയാണ്' ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടൻ; പ്രിയങ്കയും സിന്ധ്യയും യുപിക്ക് പുതിയ ഊർജമാകും; ബി.എസ്‌പി-എസ്‌പി. സഖ്യത്തോട് കോൺഗ്രസിന് എതിർപ്പില്ലെന്നും രാഹുൽ ഗാന്ധി

പ്രിയങ്ക യുപിയിലേക്ക് പോകുന്നത് രണ്ട് മാസത്തേക്ക് അല്ല; പുതിയ ചുമതലകളിൽ ബിജെപി പരിഭ്രാന്തിയിൽ; 'എന്റെ സഹോദരി കഠിനാധ്വാനിയാണ്' ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടൻ; പ്രിയങ്കയും സിന്ധ്യയും യുപിക്ക് പുതിയ ഊർജമാകും; ബി.എസ്‌പി-എസ്‌പി. സഖ്യത്തോട് കോൺഗ്രസിന് എതിർപ്പില്ലെന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിന് പിന്നാലെ ബിജെപിക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി.ലോക്സഭ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ടല്ല പ്രിയങ്ക ഗാന്ധിക്ക് കിഴക്കൻ യു.പിയുടെ ചുമതല നൽകിയതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കുന്നത്. പ്രിയങ്കഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും വെറും രണ്ടുമാസത്തിന് വേണ്ടിയല്ല യു.പിയിലേക്ക് അയക്കുന്നതെന്നും കോൺഗ്രസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനാണെന്നും അതിലൂടെ യു.പിയിൽ പുതിയ ചിന്തകൾക്ക് തുടക്കമിടുമെന്നും രാഹുൽഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയങ്കഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പുതിയ ചുമതലകൾ നൽകിയതോടെ ബിജെപി. പരിഭ്രാന്തിയിലാണെന്നും സഹോദരിയോടൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ സഹോദരി കഠിനാധ്വാനിയാണ്. അവർ എന്നോടൊപ്പം പ്രവർത്തിക്കാൻ വരുന്നതിൽ വ്യക്തിപരമായി ഞാൻ വളരെയേറെ സന്തോഷത്തിലാണ്- രാഹുൽ ഗാന്ധി വ്യക്തമാക്കി.

അതേസമയം പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് അവരുടെ താത്പര്യം അനുസരിച്ചായിരിക്കുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ മറുപടി. രണ്ട് യുവനേതാക്കളെ അയക്കുന്നതിലൂടെ ഉത്തർപ്രദേശിന് പുതിയ ദിശാബോധം നൽകുമെന്നും ഉത്തർപ്രദേശിനെ ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമായി മാറ്റിയെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്തുവന്നാലും ഞങ്ങൾ പിൻനിരയിൽ കളിക്കില്ലെന്നും അദ്ദേഹം ബിജെപിക്ക് മുന്നറിയിപ്പ് നൽകി. ബി.എസ്‌പി-എസ്‌പി. സഖ്യത്തോട് കോൺഗ്രസിന് എതിർപ്പില്ലെന്നും സാധ്യമായിടത്തെല്ലാം അവരുമായി സഹകരിക്കുമെന്നും ഞങ്ങളുടെയെല്ലാം ശത്രു ഒരാളാണെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP