Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഫേലിൽ വീണ്ടും മോദിയെ ലക്ഷ്യമിട്ട് രാഹുൽ; കരാർ സ്വന്തമാക്കാൻ അംബാനിയെ സഹായിച്ചെന്ന് ആരോപണം; പ്രസ്താവന രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനിടെ

റാഫേലിൽ വീണ്ടും മോദിയെ ലക്ഷ്യമിട്ട് രാഹുൽ; കരാർ സ്വന്തമാക്കാൻ അംബാനിയെ സഹായിച്ചെന്ന് ആരോപണം; പ്രസ്താവന രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനിടെ

ജയ്പുർ: റാഫേൽ കരാറുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ കരാർ സ്വന്തമാക്കാൻ മോദി അദ്ദേഹത്തിന്റെ ബിനസ് സുഹൃത്ത് അനിൽ അംബാനിയെ സഹായിച്ചെന്ന് രാഹുൽ ആരോപിച്ചു. രാജ്യസ്ഥാന്റെ തലസ്ഥാനമായ ജെയ്പുരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദിയുടെ റാഫേൽ കരാർ ഇന്ത്യയിലെ യുവാക്കളുടെ ജോലി സാധ്യതകളെക്കൂടിയാണ് ഇല്ലാതാക്കിയതെന്നും രാഹുൽ പറഞ്ഞു. വിമാനം വിദേശത്ത് നിർമ്മിക്കാനാണ് പുതിയ കരാർ. ഇന്ത്യയിലെ എൻജിനീയർമാർ അടക്കം യുവാക്കളുടെ ജോലി സാധ്യതകളാണ് ഇതോടെ ഇല്ലാതാക്കിയത്. ഇന്ത്യയിൽ ഓരോ ദിവസവും 450 യുവാക്കൾക്ക് മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. എന്നാൽ ചൈന ഓരോ 24 മണിക്കൂറും 50,000 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP