Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുക മാത്രമല്ല, ഫ്രാൻസിന്റെ മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കുകയും ചെയ്തു; രക്ഷപെടാനായി കോടതിയിൽ മാപ്പ് പറഞ്ഞ രാഹുൽ ഗാന്ധി രാജ്യത്തോടും മാപ്പ് പറയണമെന്നും രവിശങ്കർ പ്രസാദ്

പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുക മാത്രമല്ല, ഫ്രാൻസിന്റെ മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവന വളച്ചൊടിക്കുകയും ചെയ്തു; രക്ഷപെടാനായി കോടതിയിൽ മാപ്പ് പറഞ്ഞ രാഹുൽ ഗാന്ധി രാജ്യത്തോടും മാപ്പ് പറയണമെന്നും രവിശങ്കർ പ്രസാദ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് രാഹുൽ ഗാന്ധി സുപ്രീം കോടതിയോട് മാപ്പു പറഞ്ഞതു കൊണ്ടുമാത്രമായില്ലെന്നും രാജ്യത്തോട് മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

രാഹുൽ, പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുക മാത്രമല്ല, ഫ്രാൻസിന്റെ മുൻ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിക്കുകയും സുപ്രീം കോടതിയെ തെറ്റായി ഉദ്ധരിക്കുകയും ചെയ്തു. ഇന്ന് രാഹുൽ ഗാന്ധി, നിങ്ങൾ മാപ്പു പറയണം. ഇന്ന് പുനഃപരിശേധനാ ഹർജികൾ കോടതി തള്ളിയിരിക്കുന്നു. കോടതിയിൽനിന്ന് രക്ഷപ്പെടാനായി നിങ്ങൾ മാപ്പ് പറഞ്ഞു. പക്ഷെ നിങ്ങൾ രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ മാപ്പ് പറയുമോ എന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

റഫാൽ ഇടപാടിൽ കോടതിമേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഹർജികളിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. കൂടാതെ, കാവൽക്കാരൻ കള്ളനാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് എതിരായി സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജിയും സുപ്രീം കോടതി ഇന്ന് തീർപ്പ് കൽപിച്ചിരുന്നു.

ലോക്സഭാതിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ കോൺഗ്രസ് ഉയർത്തിയ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു റഫാൽ ഇടപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP