Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'മോദി ഒരു കാവൽക്കാരനല്ല, കവർച്ചക്കാരനാണെന്ന് ഞങ്ങൾ കാട്ടിത്തരും'; ' അഴിമതി ഇല്ലാതാക്കാൻ വന്ന ആൾ തന്നെ അനിൽ അംബാനിക്ക് അനധികൃതമായി കൊടുത്തത് 30,000 കോടിയാണ്'; റാഫേൽ ഇടപാടിൽ മോദി സർക്കാരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് രാഹുൽ

'മോദി ഒരു കാവൽക്കാരനല്ല, കവർച്ചക്കാരനാണെന്ന് ഞങ്ങൾ കാട്ടിത്തരും'; ' അഴിമതി ഇല്ലാതാക്കാൻ വന്ന ആൾ തന്നെ അനിൽ അംബാനിക്ക് അനധികൃതമായി കൊടുത്തത് 30,000 കോടിയാണ്'; റാഫേൽ ഇടപാടിൽ മോദി സർക്കാരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

അമേഠി (ഉത്തർപ്രദേശ്): ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. അതിനിടെയാണ് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. റാഫേൽ ഇടപാടിൽ ആരോപണങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് മോദി സർക്കാരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അറിയിച്ചു. കാര്യങ്ങൾ കൂടുതൽ രസകരമാകാനിരിക്കുന്നതേയുള്ളൂ. നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതികളെ പറ്റി വിശദമായ കാര്യങ്ങൾ വരും മാസങ്ങളിൽ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ നേതൃത്വത്തിൽ അമേഠിയിൽ നടന്ന പരിപാടിയൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അഴിമതി ഇല്ലാതാക്കാൻ വന്ന ആൾ തന്നെ അനിൽ അംബാനിക്ക് അനധികൃതമായി കൊടുത്തത് 30,000 കോടി രൂപയാണ്. കാര്യങ്ങൾ കൂടുതൽ രസകരമാകാനിരിക്കുന്നതേയുള്ളൂ. വരുന്ന രണ്ട്, മൂന്ന് മാസങ്ങൾക്കുള്ളിൽ റഫാൽ, വിജയ് മല്യ, ലളിത് മോദി, നോട്ട് നിരോധനം, ജിഎസ്ടി എന്നിങ്ങനെ മോദി ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓരോന്നോരോന്നായി പുറത്തുവരും. മോദി ഒരു കാവൽക്കാരനല്ല, കവർച്ചക്കാരനാണെന്ന് ഞങ്ങൾ കാട്ടിത്തരും- രാഹുൽ ഗാന്ധി പറഞ്ഞു.

വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ വലിയൊരു ബോംബ് പൊട്ടുമെന്ന് ഓഗസ്റ്റ് 30ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. തുടർ ദിവസങ്ങളിലാണ് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായത്. ഇടപാടിൽ റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്തിയത് മോദിയുടെ നിർദേശപ്രകാരമായിരുന്നെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തലും തുടർന്നുണ്ടായി.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് കോൺഗ്രസും ബിജെപിയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ കമ്പനിക്ക് അവസരം ലഭിക്കാതിരുന്നതിനാൽ യുപിഎ സർക്കാർ റഫാൽ ഇടപാട് ഉപേക്ഷിക്കുകയായിരുന്നെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP