Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദേശി രണ്ടാം ഭാര്യയാകുന്നത് നൊബേൽ ലഭിക്കാനുള്ള ഡിഗ്രിയാണോ? സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ അഭിജിത് ബാനർജിയെ പരിഹസിച്ച് ബിജെപി നേതാവ്; പിയൂഷ് ഗോയലിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രാഹുൽ സിൻഹ

വിദേശി രണ്ടാം ഭാര്യയാകുന്നത് നൊബേൽ ലഭിക്കാനുള്ള ഡിഗ്രിയാണോ? സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ അഭിജിത് ബാനർജിയെ പരിഹസിച്ച് ബിജെപി നേതാവ്; പിയൂഷ് ഗോയലിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രാഹുൽ സിൻഹ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നതെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ പരിഹസിച്ച് ബിജെപി നേതാവ്. പശ്ചിമ ബംഗാൾ ബിജെപി നേതാവ് രാഹുൽ സിൻഹയാണ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. രണ്ടാം ഭാര്യ വിദേശിയായവർക്കാണ് കൂടുതലും നോബൽ പുരസ്‌കാരം ലഭിക്കുന്നതെന്ന് രാഹുൽ സിൻഹ പറഞ്ഞു. വിദേശി രണ്ടാം ഭാര്യയാകുന്നത് നൊബേൽ ലഭിക്കാനുള്ള ഡിഗ്രിയാണോ എന്ന് അറിയില്ല എന്നും സിൻഹ പരിഹസിച്ചു.

അഭിജിത് ബാനർജിക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയെയും അദ്ദേഹം പിന്താങ്ങി. പിയൂഷ് ഗോയൽ പറഞ്ഞത് ശരിയാണെന്നും ഈ ആളുകൾ സാമ്പത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ രാജ്യത്ത് ഇടതു നയങ്ങൾ അനാവശ്യമായി മാറിയിരിക്കുകയാണെന്നും രാഹുൽ സിൻഹ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ജനങ്ങൾ അഭിജിത് ബാനർജിയുടെ ചിന്തകളെ തള്ളിക്കളഞ്ഞെന്നായിരുന്നു കേന്ദ്രമന്ത്രി പിയുഷ് ഗോയൽ പറഞ്ഞത്.

''നൊബേൽ കരസ്ഥമാക്കിയതിന് അഭിജിതിനെ അഭിനന്ദിക്കുന്നു. ഇടതുപക്ഷ ചിന്തകനാണ് അദ്ദേഹമെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസിന്റെ മിനിമം വേതന പദ്ധതിയെ പുകഴ്‌ത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്.'' പുനെയിൽ നടന്ന ചടങ്ങിൽ പിയൂഷ് ഗോയൽ പറഞ്ഞു.ദേശീയത ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുമെന്ന് അഭിജിത് ബാനർജി പറഞ്ഞിരുന്നു. ബിജെപി എംപി അനന്ത്കുമാർ ഹെഡ്‌ഗെയും അഭിജിത് ബാനർജിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. 2019ലെ സാമ്പത്തികശാസ്ത്ര നൊബേലിന് ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയും എസ്തർ ഡഫ്‌ളോ, മൈക്കൽ ക്രെമർ എന്നിവരുമാണ് അർഹരായത്. അഭിജിത്ത് ബാനർജിയുടെ ഭാര്യയാണ് എസ്തർ ഡഫ്‌ളോ. ആഗോളതലത്തിൽ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പുതുപരീക്ഷണ സമീപനമാണ് ഇവർക്ക് നൊബേൽ നേടിക്കൊടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP