Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന്റെ മുകൾനിലയിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം: കനിമൊഴിയുടെ തൂത്തുക്കുടി കുറിഞ്ഞിനഗറിലെ വീട്ടിൽ ആദായനികുതി റെയ്ഡ്; പരിശോധന കളക്ടർ നൽകിയ വിവരത്തെ തുടർന്നെന്ന് ഉദ്യോഗസ്ഥർ; രാഷ്ട്രീയ പ്രതികാരമെന്ന് ഡിഎംകെ; നിർദ്ദേശം നൽകിയത് മോദിയെന്ന് സ്റ്റാലിൻ; വോട്ടിന് സമ്മാനമായി നൽകാൻ സൂക്ഷിച്ച പണം പിടിച്ചെടുത്തതോടെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

വീടിന്റെ മുകൾനിലയിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം: കനിമൊഴിയുടെ തൂത്തുക്കുടി കുറിഞ്ഞിനഗറിലെ വീട്ടിൽ ആദായനികുതി റെയ്ഡ്; പരിശോധന കളക്ടർ നൽകിയ വിവരത്തെ തുടർന്നെന്ന് ഉദ്യോഗസ്ഥർ; രാഷ്ട്രീയ പ്രതികാരമെന്ന് ഡിഎംകെ; നിർദ്ദേശം നൽകിയത് മോദിയെന്ന് സ്റ്റാലിൻ; വോട്ടിന് സമ്മാനമായി നൽകാൻ സൂക്ഷിച്ച പണം പിടിച്ചെടുത്തതോടെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: വോട്ടിന് പണം നൽകുന്ന സമ്പ്രദായത്തിന് കൂല്ലുവിലങ്ങിടാൻ ശ്ക്തമായ നടപടിയുമായി ആദായനികുതി വകുപ്പ്. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ രാത്രി ആദായനികുതി റെയ്ഡ്. രാഷ്ട്രീയപ്രതികാരനടപടിയാണ് റെയ്‌ഡെന്ന് ഡി.എം.കെ നേതൃത്വം പ്രതികരിച്ചു. പരിശോധനയ്ക്ക് നിദേശം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് എം.കെ സ്റ്റാലിൻ ആരോപിച്ചു. ഏപ്രിൽ 18 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ച ദിവസം തന്നെയാണ് റെയ്ഡും. വീടിന്റെ മുകൾ നിലയിൽ അനധികൃതപണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് റെയ്‌ഡെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് റെയ്‌ഡെന്നും സൂചനയുണ്ട്.

ഡി.എം കെ സ്ഥാനാർത്ഥിയുടെ ഓഫീസിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. ഡി.എം.കെ സ്ഥാനാർത്ഥി അതിർ ആനന്ദിന്റെ ഓഫീസിൽ നിന്നാണ് ദിവസങ്ങൾക്ക് പണം പിടിച്ചെടുത്തത്. ഏപ്രിൽ 10ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ് അതിർ ആനന്ദിനും രണ്ട് പാർട്ടി പ്രവർത്തകർക്കുമെതിരെകേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് വന്നത്. തമിഴ്‌നാട്ടിൽനിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. 205 കോടി രൂപ പണമായും ബാക്കി സ്വർണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ 18 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കൽ, തിരുനെൽവേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകൾ നടന്നത്.

ഇതാദ്യമായാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അനധികൃത പണം പിടികൂടിയതിന്റെ പേരിൽ റദ്ദാക്കുന്നത്. കണ്ടെത്തിയ പണം വോട്ടർമാർക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചതാണെന്നാണ് സൂചന. പണം സ്വർണവുമടക്കം 500 കോടിയോളം രൂപയുടെ സാധനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്‌നാട്ടിൽനിന്നുമാത്രം കണ്ടുകെട്ടിയിട്ടുള്ളത്.

അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കിയ തീരുമാനത്തെ ജനാധിപത്യത്തിന്റെ കൊലപാതകമെന്നാണ് ഡിഎംകെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഡിഎംകെ അറിയിച്ചു. വെല്ലൂർ മണ്ഡലത്തിൽ 23 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഏപ്രിൽ 10 നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡിഎംകെ നേതാവിന്റെ സിമന്റ് ഗോഡൗണിൽ നിന്ന് 11.53 കോടിയോളം രൂപ പിടികൂടിയത്. വിഷയത്തിൽ തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. 2017 ൽ ആർകെ നഗർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP