Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്സ്‌പ്രസിലെ എസി ബർത്തിൽ പൂജാ മുറിയുമായി റെയിൽവേ അധികൃതർ; മിനിശിവക്ഷേത്രം പോലെ പൂജാ മുറി സജ്ജീകരണവും യാത്രികർക്ക് സസ്യാഹാരവും; ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് ട്വിറ്റുമായി അസാസുദിൻ ഒവൈസി; ഭരണഘടനാവിരുദ്ധമെന്ന് ഒവൈസിയുടെ ട്വിറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പുണ്യക്ഷേത്രങ്ങളിലേക്ക് സർവീസ് ആരംഭിച്ച് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെനിലെ ബർത്ത് കോച്ചിൽ ക്ഷേത്ര മാതൃകയിൽ പൂജാ മുറി പണിത് റെയിൽവേ അധികൃതർ. ട്രെയിനിന്റെ എ.സി കോച്ച് ക്ഷേത്രമാക്കിയ സംഭവത്തിൽ പ്രധാനമന്ത്രിക്ക് ട്വിറ്റ് ചെയ്ത് എ.ഐ.എം.ഐ.എം പാർട്ടി നേതാവും ലോക്‌സഭാംഗവുമായ അസാസുദീൻ ഒവൈസിയും രംഗത്ത്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ട്രെയിനിൽ മിനി ശിവക്ഷേത്രം പോലെയാണ് പൂജാ മുറി നിർനമിച്ചിരിക്കുന്നത്. എ.സി കോച്ചിന്റെ ബർത്തിലാണ് പൂജാമുറി സജ്ജീകരിക്കുന്നത്. ഇത് ചോദ്യം ചെയ്താണ് ഒവൈസി രംഗത്തെത്തിയത്.

പ്രധാനമന്ത്രിയെ 'സർ' എന്ന് വിളിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ട്വീറ്റ് ചെയ്യുകയാണ് ഒവൈസി ചെയ്തത്. ഇതോടൊപ്പം ട്രെയിനിൽ ക്ഷേത്രം സ്ഥാപിച്ചതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടും ഒവൈസി പങ്കുവച്ചു.ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നും ഇൻഡോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന കാശി മഹാകാൽ എക്സ്‌പ്രസിലെ 'ബി 5' കോച്ചിലെ സീറ്റ് നമ്പർ 64ലാണ് റെയിൽവേ അധികൃതർ ഈ മിനി ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്.

ഈ ക്ഷേത്രം ട്രെയിനിൽ സ്ഥിരമാക്കണോ എന്ന ആലോചനയിലായാണ് നിലവിൽ റെയിൽവേ അധികൃതർ.ഫുൾ തേർഡ് എ.സി സർവീസായ ട്രെയിനിൽ വെജിറ്റേറിയൻ ഭക്ഷണവും ഭക്തിഗാനങ്ങളും അധികൃതർ യാത്രക്കാർക്കായി 'ഒരുക്കി'യിട്ടുണ്ട്.പുണ്യസ്ഥലങ്ങളായ ഓംകേശ്വർ, മഹാകാലേശ്വർ, കാശി വിശ്വനാഥ് എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിൻ സഞ്ചരിക്കുക. ഫെബ്രുവരി 16നാണ് വാരാണാസി ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 20 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP