Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെവിടേയ്ക്കും റിസർവേഷനൊഴികെയുള്ള സാധാരണ റെയിൽവേ ടിക്കറ്റുകൾ മൊബൈൽ ഫോൺ വഴി എടുക്കാം; 'യുടിഎസ് ഓൺ മൊബൈൽ' ആപ്പ് വഴി സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ടിക്കറ്റ് ലഭ്യം; റെയിൽവേ ഫ്‌ളാറ്റ്‌ഫോമിലും ട്രെയിനിന് 25 മീറ്റർ ചുറ്റളവിലും 'സംഗതി' നടപ്പില്ല; ആപ്പ് വരുന്നതോടെ 'ടിക്കറ്റ് പ്രിന്റൗട്ടുകൾക്ക്' ഗുഡ് ബൈ

ഇന്ത്യയിലെവിടേയ്ക്കും റിസർവേഷനൊഴികെയുള്ള സാധാരണ റെയിൽവേ ടിക്കറ്റുകൾ മൊബൈൽ ഫോൺ വഴി എടുക്കാം; 'യുടിഎസ് ഓൺ മൊബൈൽ' ആപ്പ് വഴി സ്റ്റേഷന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ടിക്കറ്റ് ലഭ്യം; റെയിൽവേ ഫ്‌ളാറ്റ്‌ഫോമിലും ട്രെയിനിന് 25 മീറ്റർ ചുറ്റളവിലും 'സംഗതി' നടപ്പില്ല; ആപ്പ് വരുന്നതോടെ 'ടിക്കറ്റ് പ്രിന്റൗട്ടുകൾക്ക്' ഗുഡ് ബൈ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട് : റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പ്രിന്റൗട്ട് എടുക്കാനുള്ള നെട്ടോട്ടത്തോട് യാത്രക്കാർക്ക് ഗുഡ്‌ബൈ പറയാം. രാജ്യത്തെവിടേയ്ക്കും റിസർവേഷൻ ഒഴികെയുള്ള സാധാരണ റെയിൽവേ ടിക്കറ്റുകൾ ഇനി മുതൽ മൊബൈൽ ഫോണിൽ എടുക്കാം. അതത് റെയിൽവേ സോണുകൾക്ക് ഉള്ളിൽ മാത്രം യാത്രചെയ്യാനുള്ള ടിക്കറ്റുകൾ എടുക്കാനായിരുന്നു നേരത്തെ സംവിധാനുമുണ്ടായിരുന്നത്. എന്നാൽ വ്യാഴാഴ്‌ച്ച മുതൽ യുടിഎസ് ഓൺ മൊബൈൽ എന്ന ആപ്പ് വഴി രാജ്യവ്യാപകമായി സേവനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

മൊബൈൽ ആപ്പ് വഴി തങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന റെയിൽവേ സ്റ്റേഷന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിൽ ടിക്കറ്റ് ലഭ്യമാകും. പക്ഷേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലോ ട്രെയിനിന്റെ 25 മീറ്റർ ചുറ്റളവിൽ നിന്നോ ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ടിക്കറ്റെടുക്കാതെ തീവണ്ടിയിൽ കയറി പിന്നീട് പരിശോധകരെ കാണുമ്പോൾ ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കാനാണിത്.

ഫോണിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഓട്ടോമാറ്റിക്ക് വെൻഡീങ് മെഷിനിലോ കൗണ്ടറിലോ ചെന്ന് പ്രിന്റൗട്ട് എടുക്കുന്നതായിരുന്നു മുൻപത്തെ രീതി. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ നിബന്ധന ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം മൊബൈലിൽ ടിക്കറ്റ് കാണിച്ചാൽ മതി. വേണമെങ്കിൽ പ്രിന്റ് എടുക്കുകയും ചെയ്യാം.

മൊബൈൽ ഓഫാകുക, നഷ്ടപ്പെടുക, മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവമൂലം പരിശോധകനെ ടിക്കറ്റ് കാണിക്കാൻ പറ്റാത്ത സാഹചര്യങ്ങളുണ്ടാവാറുണ്ട്. അങ്ങനെ വന്നാൽ ടിക്കറ്റെടുത്ത മൊബൈൽ നമ്പർ നൽകിയാൽ ടിക്കറ്റ് പരിശോധിക്കാനുള്ള ആപ്പ് നൽകുന്നുണ്ട്. എന്നാൽ, ഇത് പൂർണമായിട്ടില്ല.

ടിക്കറ്റ് കിട്ടാത്ത അവസ്ഥ ചില റൂട്ടുകളിലുണ്ടെന്ന് പരാതിയുണ്ട്. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി വഴി പാലക്കാട്ട് റൂട്ടിലേക്ക് ടിക്കറ്റ് ലഭ്യമല്ല. എന്നാൽ, കോയമ്പത്തൂരിൽ നിന്ന് പാലക്കാട് വഴി പൊള്ളാച്ചി ഭാഗത്തേക്ക് കിട്ടുന്നുണ്ട്. കേന്ദ്രീകൃത സംവിധാനത്തിൽ റൂട്ട് ഉൾപ്പെടുത്തിയാൽ പ്രശ്‌നം തീരും.

ഇത്തരം പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.മുംബൈ ലോക്കൽ ട്രെയിൻ യാത്രക്കാർക്കായി നാലുവർഷം മുമ്പാണ് റെയിൽവേ യു.ടി.എസ്. ആപ്പ് പുറത്തിറക്കിയത്. പിന്നീട് ഡൽഹിയിലും ചെന്നൈയിലും പരീക്ഷിച്ച് വിജയിച്ചതോടെ രാജ്യവ്യാപകമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP