Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു ലക്ഷം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള നീക്കം റെയിൽവേയുടേത്; വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ 55 കഴിഞ്ഞവരേയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും പിരിച്ചു വിടുന്നത് നിർബന്ധിതമായി; റെയിൽവേ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമെന്ന് ആരോപണം

മൂന്നു ലക്ഷം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള നീക്കം റെയിൽവേയുടേത്; വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ 55 കഴിഞ്ഞവരേയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും പിരിച്ചു വിടുന്നത് നിർബന്ധിതമായി; റെയിൽവേ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റെയിൽവേയിൽ മൂന്നു ലക്ഷം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാൻ നീക്കം. കാര്യമക്ഷമത കൂട്ടാനെന്ന പേരിൽ വി.ആർ.എസ് ആനുകൂല്യം നൽകിയാണ് ഇവരെ പിരിച്ചു വിട്ടത്. വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ, 55 വയസു കഴിഞ്ഞവരെയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും നിർബന്ധിത വിരമിക്കൽ നൽകി ഒഴിവാക്കാനാണ് ആലോചന. റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തന മികവില്ലായ്മയും അനാരോഗ്യവും വിലയിരുത്തി പിരിച്ചുവിടേണ്ടവരുടെ പട്ടിക ഡിവിഷണൽ മാനേജർമാരും ഡെപ്യൂട്ടി മാനേജർമാരും അയച്ചിട്ടുണ്ട്. ജീവനക്കാരുടെ മുൻവർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും ആരോഗ്യ റിപ്പോർട്ടും വിലയിരുത്തിയ ശേഷമാകും മന്ത്രാലയം നോട്ടീസ് അയക്കുക. കാര്യക്ഷമത കൂട്ടാൻ യുവാക്കൾ വേണമെന്ന കണക്കു കൂട്ടലിൽ രണ്ടു ലക്ഷം പേരെ പുതുതായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തൃശിനാപ്പള്ളി, സേലം ഡിവിഷനുകൾ ഉൾപ്പെട്ട ദക്ഷിണ റെയിൽവേയിൽ നിന്നു മാത്രം 2900 പേരാണ് ഇതിനെ തുടർന്ന് പുറത്താവുക.

ആകെയുള്ള 16 മേഖലകളിലെ 68 ഡിവിഷനുകളിൽ നിന്നാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. മൂന്നു ഘട്ടങ്ങളായി ഇവരെ ഒഴിവാക്കുമെന്നാണ് സൂചന. ഏഷ്യയിൽത്തന്നെ ഏറ്റവുമധികം ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ നിലവിൽ 13 ലക്ഷം സ്ഥിരജീവനക്കാരാണുള്ളത്. ഇവരുടെ എണ്ണം കുറയ്ക്കുന്നത് സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്നും് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം തേജസ് ട്രെയിൻ സ്വകാര്യ കമ്പനിക്ക് നൽകുന്നതിനുള്ള നടപടികളെല്ലാം റെയിൽവേ പൂർത്തിയാക്കിയിരുന്നു. ഇവയുടെ നിരക്കുകളെല്ലാം തീരുമാനിക്കുന്നത് ഈ കമ്പനിയായിരിക്കും കൂടാതെ റെയിൽവേ ജീവനക്കാർക്ക് ഈ ട്രെയിനുകളിൽ സൗജന്യ യാത്രയും ഉണ്ടായിരിക്കില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടാനും തീരുമാനിക്കുന്നത്. അതേസമയം, പിരിച്ചുവിടുന്നവരിൽ ചില വിഭാഗങ്ങൾക്ക് കരാർ ജീവനക്കാരായി വീണ്ടുമെത്താം. തിരുവനന്തപുരം ഡിവിഷനിൽ ഇങ്ങനെ ലോക്കോ പൈലറ്റുമാർ ഒഴികെ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനിയറിങ് വിഭാഗങ്ങളിലെ 763 തസ്തികകിലേക്ക് കരാർ നിയമനം നടത്താനാണ് ഒരുക്കം.

കരാർ വഴി നിയമിക്കുമ്പോൾ 62 വയസു വരെ ജോലിയിൽ തുടരാം. ഇവർക്ക് അടിസ്ഥാന ശമ്പളത്തിനൊപ്പം പെൻഷനും ലഭിക്കുന്നതാണ്. അനാരോഗ്യവും പ്രായക്കൂടുതലുമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് റെയിൽവേ വാദിക്കുന്നുണ്ടെങ്കിലും, സ്വകാര്യവത്കരണത്തെ എതിർക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളെ വെട്ടിനിരത്താനാണ് ഇതെന്ന് സംഘടനകൾക്ക് ആശങ്കയുണ്ട്. വി.ആർ.എസ് പദ്ധതിയെ ഒറ്റക്കെട്ടായി നേരിടാനാണ് സംഘടനകളുടെ തീരുമാനം. ഇത് കൂടാതെ രണ്ടു ലക്ഷം പേർക്ക് ഈ വർഷം തന്നെ റെയിൽവേയിൽ തൊഴിൽ നൽകുന്നുണ്ട്. പല തസ്തികകളിലേക്കും മത്സരപരീക്ഷ കഴിഞ്ഞു. ഈ സാമ്പത്തിക വർഷം തന്നെ പരമാവധി പേർക്ക് നിയമനം നൽകാനാണ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP