Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗജന്യ ഇൻഷ്വറൻസ് നിർത്തലാക്കാൻ റെയിൽവെ; പരിരക്ഷ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെടണം; ഐആർസിടിസിയുടെ സൗജന്യ പരിരക്ഷ സെപ്റ്റംബർ ഒന്നിന് ഇല്ലാതാകും

സൗജന്യ ഇൻഷ്വറൻസ് നിർത്തലാക്കാൻ റെയിൽവെ; പരിരക്ഷ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെടണം; ഐആർസിടിസിയുടെ സൗജന്യ പരിരക്ഷ സെപ്റ്റംബർ ഒന്നിന് ഇല്ലാതാകും

ന്യൂഡൽഹി: യാത്രക്കാർക്ക് നൽകിവരുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കാനൊരുങ്ങി റെയിൽവേ. സെപ്റ്റംബർ ഒന്നോടെ ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കാൻ ഐ.ആർ.സി.ടി.സി തീരുമാനിച്ചതായി റെയിൽവെ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

സെപ്റ്റംബർ ഒന്നിനുശേഷം വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ആവശ്യമുണ്ടെങ്കിൽ മാത്രം തിരഞ്ഞെടുക്കാം.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ 2017 മുതലാണ് റെയിൽവേ യാത്രികർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകിത്തുടങ്ങിയത്. യാത്രയ്ക്കിടെ മരണം സംഭവിച്ചാൽ ഐ.ആർ.സി.ടി.സി നൽകുന്ന പരമാവധി ഇൻഷുറൻസ് തുക പത്തുലക്ഷം രൂപയാണ്.

അപകടത്തെ തുടർന്ന് വൈകല്യമുണ്ടായാൽ 6.5 ലക്ഷം രൂപയും പരിക്കേറ്റാൽ രണ്ടുലക്ഷം രൂപയുമാണ് നൽകിയിരുന്നത്. ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച പുതിയ ഉത്തരവ് ദിവസങ്ങൾക്കകം പുറത്തിറങ്ങുമെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP