Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ പുതപ്പ് അലക്കാൻ റെയിൽവെ തീരുമാനിച്ചു; നടപടി മാസത്തിൽ ഒരിക്കൽ മാത്രം എസി കോച്ചിലെ പുതപ്പ് അലക്കുന്ന രീതി വിവാദമായപ്പോൾ

ഒടുവിൽ പുതപ്പ് അലക്കാൻ റെയിൽവെ തീരുമാനിച്ചു; നടപടി മാസത്തിൽ ഒരിക്കൽ മാത്രം എസി കോച്ചിലെ പുതപ്പ് അലക്കുന്ന രീതി വിവാദമായപ്പോൾ

ന്യൂഡൽഹി: ഒടുവിൽ എല്ലാ ദിവസവും പുതപ്പ് അലക്കാൻ റെയിൽവെ തീരുമാനിച്ചു. മാസത്തിൽ ഒരിക്കൽ മാത്രം എസി കോച്ചിലെ പുതപ്പുകൾ അലക്കുന്ന രീതി വിവാദമായതിനെ തുടർന്നാണു തീരുമാനം.

റെയിൽവെ യാത്രക്കാർക്കു നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒന്നോ രണ്ടോ തവണയെ അലക്കാറുള്ളുവെന്ന വിവരം പുറത്തുവന്നത് യാത്രക്കാരെ ഞെട്ടിച്ച സംഭവമായിരുന്നു. കിടക്കവിരിയും തലയണ ഉറയും ദിവസവും അലക്കാറുണ്ടെങ്കിലും പുതപ്പ് അലക്കാറില്ലെന്നായിരുന്നു റെയിൽവേ സഹമന്ത്രി മനോജ് സിൻഹ രാജ്യസഭയിൽ അറിയിച്ചത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രൂപകൽപ്പന ചെയ്ത കനംകുറഞ്ഞ മൃദുവായ പുതപ്പുകളാണ് ഇനി മുതൽ യാത്രക്കാർക്ക് നൽകുക. ഓരോ ഉപയോഗത്തിനു ശേഷവും പുതപ്പുകൾ അലക്കി നൽകും. പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ തുടങ്ങുന്ന പുതിയ സംവിധാനം താമസിയാതെ എല്ലാ ട്രെയിനുകളിലും നൽകുമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP