Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്‌ലക്‌സി നിരക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ്; തത്കാൽ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു; ആർഎസി സീറ്റുകൾ വർധിപ്പിക്കാനും തീരുമാനം; പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

ഫ്‌ലക്‌സി നിരക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ്; തത്കാൽ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു; ആർഎസി സീറ്റുകൾ വർധിപ്പിക്കാനും തീരുമാനം; പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും

ന്യൂഡൽഹി:  ഫ്ളാക്‌സി നിരക്കുകളുള്ള ട്രെയിനുകളിൽ ചാർച്ച് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ച് റെയിൽവേ. ഈ വിഭാഗത്തിലുള്ള ട്രെയിനുകളിൽ തത്കാൽ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു കൊണ്ടാണ് പുതിയ തീരുമാനം. ആർഎസി സീറ്റുകൾ വർധിപ്പിക്കാനും റെയിൽവേ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫ്ളാ്‌സി നിരക്കുകൾ നടപ്പിലാക്കിയതിനു ശേഷം ചേർന്ന അവലോകന യോഗത്തിലാണ് റെയിൽവേ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

യാത്രക്കാരുടെ ആവശ്യം കൂടുമ്പോൾ നിരക്ക് വർധിക്കുകയും കുറയുമ്പോൾ നിരക്ക് കുറയുകയും ചെയ്യുന്ന ഫ്ളാ്‌സി ടിക്കറ്റ് നിരക്കുകൾ ബാധകമായ ട്രയിനുകളിലാണ് തൽകാൽ ക്വാട്ട വെട്ടിക്കുറച്ചത്. ഈ വിഭാഗത്തിൽ പെടുന്ന ട്രെയിനുകളിൽ ചാർട്ട് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. വർധന വരുത്തിയ നിരക്കിന്റെ 10 ശതമാനമാണ് ഇളവ് നൽകുക. ഇന്ന് അർധരാത്രി മുതൽ ഇത് നിലവിൽ വരും.

ട്രെയിൻ പുറപ്പെട്ടതിനു ശേഷം ടിടിഇ നൽകുന്ന ടിക്കറ്റിലും ഇത് ബാധകമായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ട്രെയിനുകളിൽ ആർഎസി സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ലീപ്പറിലും തേഡ് എസിയിലും രണ്ടു ബർത്തും സൈക്കൻഡ് എസിയിൽ ഒരു ബർത്തും വർധിപ്പിക്കും. ജനുവരി 16 മുതൽ മാറ്റം നിലവിൽ വരും.

രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളിൽ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേർക്ക് നിലവിലുള്ള നിരക്കും തുടർന്ന് ഓരോ പത്തുശതമാനം ടിക്കറ്റുകൾക്ക് പത്തുശതമാനം വീതം വർധിച്ച നിരക്കുമാണ് ഫ്ളാ്‌സി നിരക്കനുസരിച്ച് നൽകേണ്ടിവരുന്നത്. 50 ശതമാനം വരെയാണ് ഈ നിരക്ക് വർധന. രാജധാനിയിലും തുരന്തോയിലും സെക്കൻഡ് എ.സി., തേഡ് എ.സി., സെക്കൻഡ് സ്ലീപ്പർ, സ്ലീപ്പർ ടിക്കറ്റുകളിലും ശതാബ്ദിയിൽ ചെയർ കാർ ടിക്കറ്റുകൾക്കുമാണ് നിരക്കുവർധന. ഫസ്റ്റ്ക്ലാസ് എ.സി., എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP