Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീർഘ ദൂര ട്രെയിനുകളിലെ ലേഡീസ് കോച്ചുകൾക്ക് റെയിൽവേയുടെ 'ഗുഡ് ബൈ'; ജനറൽ കോച്ചുകളിൽ സ്ത്രീകൾക്കായി നിശ്ചിത സീറ്റ് മാറ്റി വയ്ക്കും ; ബസുകൾ മാതൃകയാക്കി സീറ്റുകൾ തിരിച്ചറിയാൻ പ്രത്യേക സ്റ്റിക്കർ; ആദ്യ ഘട്ടം നടപ്പാക്കിയത് ചെന്നൈ മെയിൽ, കൊച്ചുവേളി-ബെംഗലൂരു എന്നീ ട്രെയിനുകളിൽ; കോച്ചു ക്ഷാമമാണ് 'സീറ്റ് സംവരണത്തിലേക്ക്' എത്തിച്ചതെന്ന് റെയിൽവേ

ദീർഘ ദൂര ട്രെയിനുകളിലെ ലേഡീസ് കോച്ചുകൾക്ക് റെയിൽവേയുടെ 'ഗുഡ് ബൈ'; ജനറൽ കോച്ചുകളിൽ സ്ത്രീകൾക്കായി നിശ്ചിത സീറ്റ് മാറ്റി വയ്ക്കും ; ബസുകൾ മാതൃകയാക്കി സീറ്റുകൾ തിരിച്ചറിയാൻ പ്രത്യേക സ്റ്റിക്കർ; ആദ്യ ഘട്ടം നടപ്പാക്കിയത് ചെന്നൈ മെയിൽ, കൊച്ചുവേളി-ബെംഗലൂരു എന്നീ ട്രെയിനുകളിൽ; കോച്ചു ക്ഷാമമാണ് 'സീറ്റ് സംവരണത്തിലേക്ക്' എത്തിച്ചതെന്ന് റെയിൽവേ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദീർഘ ദൂര ട്രെയിനുകളിൽ സ്ത്രീകൾക്ക് മാത്രമായി ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾക്ക് ഗുഡ് ബൈ പറഞ്ഞ് റെയിൽവേ. ഇതിന് ബദലായി ജനറൽ കമ്പാർട്ടുമെന്റുകളിൽ സീറ്റ് സംവരണം നടപ്പിലാക്കുകയാണ് ലക്ഷ്യം. സ്ത്രീകൾക്കായി ഉള്ള സീറ്റ് തിരിച്ചറിയുന്നതിനായി പ്രത്യേക സ്റ്റിക്കറും പതിക്കും. ആദ്യ ഘട്ടമെന്നവണ്ണം തിരുവനന്തപുരം-ചെന്നൈ മെയിൽ, കൊച്ചുവേളി-ബെംഗളൂരൂ എന്നീ ട്രെയിനുകളിൽ പദ്ധതി നടപ്പാക്കി.

വരും ദിവസങ്ങളിൽ ഇത് മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. ആദ്യ ഘട്ടം പദ്ധതി നടപ്പാക്കിയ ട്രെയിനുകളിൽ ഒരു ജനറൽ കമ്പാർട്ട്‌മെന്റിൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി പ്രത്യേകം സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ പദ്ധതി നടപ്പിലാക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല.

ഇതിന് പിന്നാലെ സീറ്റുകൾക്ക് മുകളിലായി സ്റ്റിക്കർ പതിപ്പിച്ചതും യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് പരിശോധകരും റെയിൽവേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. സ്ത്രീകളുടെ സീറ്റിലിരിക്കുന്നവർക്ക് പിഴയീടാക്കുന്നുമുണ്ട്.

കോച്ചു ക്ഷാമം രൂക്ഷം : റെയിൽവേ

ജനറൽ കോച്ചിന്റെ ഒരുഭാഗം മാറ്റിവെച്ചുള്ള പുതിയ സംവരണരീതി സുരക്ഷാഭീതി ഉണ്ടാക്കുന്നുണ്ട്. പൊലീസ് ഇല്ലാത്ത സമയം മറ്റുള്ളവർ സീറ്റ് കയ്യേറിയിരിക്കും. കോച്ചു ക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താൻ റെയിൽവേയെ പ്രേരിപ്പിച്ചത്. പുത്തൻതലമുറ എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകൾ ഇല്ലാതായത്.

പാഴ്സൽവാൻ സൗകര്യമുള്ള എസ്.എൽ.ആർ. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകൾക്ക് മാറ്റിവെച്ചിരുന്നത്. ഈ കോച്ചുകൾ പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എൽ.എച്ച്.ബി. കോച്ചുകളിൽ എസ്.എൽ.ആർ. സംവിധാനമില്ല.

പകരം ജനറേറ്ററും ഗാർഡ് റൂമും ചേർന്നാണ് വരുന്നത്. സ്ത്രീകൾക്ക് പ്രത്യേക കോച്ച് ഏർപ്പെടുത്തണമെങ്കിൽ ഒരു എൽ.എച്ച്.ബി. കമ്പാർട്ട്മെന്റ് പൂർണമായും മാറ്റേണ്ടിവരും. ഇതിനാവശ്യമായ കോച്ചുകളില്ല. പകുതി കമ്പാർട്ട്മെന്റിൽ കൂടുതൽ സ്ത്രീകൾക്കായി മാറ്റിവെയ്ക്കാൻ റെയിൽവേ തയ്യാറുമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP