Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് ജ്യോതിർലിംഗങ്ങളെ ബന്ധിപ്പിച്ച് 'മഹാകൽ എക്സ്‌പ്രസ്' ശിവരാത്രി ദിനത്തിൽ ഓടിതുടങ്ങും: രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി ഇന്ദോർ-വാരാണസി പാതയിൽ ഓടിക്കാൻ റെയിൽവേ; കൂടുതൽ പാതകൾ കണ്ടെത്തി വിവിധ ഡിവിഷനുകളോട് സാധ്യതാപഠനം നടത്താൻ ആവശ്യമുന്നയിച്ച് ഇന്ത്യൻ റെയിൽവേ

മൂന്ന് ജ്യോതിർലിംഗങ്ങളെ ബന്ധിപ്പിച്ച് 'മഹാകൽ എക്സ്‌പ്രസ്' ശിവരാത്രി ദിനത്തിൽ ഓടിതുടങ്ങും: രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി ഇന്ദോർ-വാരാണസി പാതയിൽ ഓടിക്കാൻ റെയിൽവേ; കൂടുതൽ പാതകൾ കണ്ടെത്തി വിവിധ ഡിവിഷനുകളോട് സാധ്യതാപഠനം നടത്താൻ ആവശ്യമുന്നയിച്ച് ഇന്ത്യൻ റെയിൽവേ

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി ഇന്ദോർ-വാരാണസി പാതയിൽ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. ഉജ്ജയിൻ പാതയിൽ ആയിരിക്കുമെന്ന് പിയൂഷ് ?ഗോയൽ നേരത്തെ സൂചിപ്പിച്ചിരുന്നു. മഹാകൽ എക്സ്‌പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിൻ മൂന്ന് ജ്യോതിർലിംഗങ്ങളെ ബന്ധിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാരണാസിയിലെ കാശി വിശ്വനാഥ്; ഉജ്ജൈനിൽ മഹാകലേശ്വർ, ഇൻഡോറിലെ ഓംകരേശ്വർ എന്നിവയാണ്.

ഫെബ്രുവരി 21 ന് മഹാശിവരാത്രിയിൽ നിന്ന് ട്രെയിനിന്റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. യുപിയിൽ നിന്നുള്ള രണ്ടാമത്തെ സ്വകാര്യ ട്രെയിൻ ആയിരിക്കും ഇത്. ആദ്യത്തേത് ലഖ്നൗ-ന്യൂഡൽഹി തേജസ് എക്സ്‌പ്രസ് കഴിഞ്ഞ വർഷം ഒക്ടോബർ 4 നാണ് ഓടിതുടങ്ങിയത്.

റെയിൽവേ ക്രമേണ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന 150 സ്വകാര്യ ട്രെയിനുകളിൽ ഒന്നാണ് മഹാകൽ എക്സ്‌പ്രസ്. ട്രെയിനിൽ യാത്രക്കാർക്ക് തേജസ് എക്സ്‌പ്രസ് പോലുള്ള സൗകര്യങ്ങളുണ്ടാകുമെന്ന് ഐആർസിടിസി ലഖ്നൗ ചീഫ് റീജിയണൽ മാനേജർ അശ്വിനി ശ്രീവാസ്തവ പറഞ്ഞിരുന്നു. തേജസ് എക്സ്‌പ്രസിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും മഹാകൽ എക്സ്‌പ്രസിന് യാത്രക്കാരുടെ സൗകര്യം ഉണ്ടാവുന്നത്. കഴിഞ്ഞ മാസങ്ങളിൽ പുറത്തിറക്കിയ രണ്ട് സ്വകാര്യ വണ്ടികളും തേജസ് എക്സ്‌പ്രസുകളായിരുന്നെങ്കിൽ മൂന്നാമത്തെ വണ്ടി ഈ വിഭാഗത്തിൽപെടുന്നതാവില്ലെന്നും റെയിൽവേ ഉന്നതാധികാരികൾ അറിയിച്ചു.

മറ്റുരണ്ട് സ്വകാര്യ തീവണ്ടികളെപ്പോലെ ഇതും ഐ.ആർ.സി.ടി.സി.യുടെ(ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) കീഴിൽത്തന്നെയായിരിക്കും ഓടിക്കുക. ആദ്യ സ്വകാര്യ വണ്ടി ഡൽഹിയിൽനിന്ന് ലഖ്നൗവിലേക്ക് കഴിഞ്ഞവർഷം ഒക്ടോബറിലും രണ്ടാമത്തെ വണ്ടി കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുമാണ് ഓടിത്തുടങ്ങിയത്.

ഇന്ദോറിൽനിന്ന് വാരാണസിയിലേക്ക് ശരാശരി 16 മണിക്കൂറോളം യാത്രയുണ്ട്. രണ്ടുപാതകളിൽ സ്വകാര്യവണ്ടി ഓടിക്കുമെന്നാണ് റെയിൽവേ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് കൂടുതൽ പാതകൾ കണ്ടെത്തി വിവിധ റെയിൽവേ ഡിവിഷനുകളോട് ഇവയുടെ സാധ്യതാപഠനം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ ഒന്നാണ് ഇന്ദോർ-വാരാണസി പാത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP