Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഡൽഹിയിൽ കനത്ത കാറ്റും മഴയും; വിമാന സർവീസുകൾ റദ്ദാക്കി; കൊടും ചൂട് നിൽക്കുന്നതിനിടെ പെയ്തുവീണത് പേമാരി; 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; തിരുവനന്തപുരത്തും കൊടുങ്കാറ്റ്; മരങ്ങൾ കടപുഴകി; റോഡ് ഗതാഗതം തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത കാറ്റും മഴയും; വിമാന സർവീസുകൾ റദ്ദാക്കി; കൊടും ചൂട് നിൽക്കുന്നതിനിടെ പെയ്തുവീണത് പേമാരി; 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; തിരുവനന്തപുരത്തും കൊടുങ്കാറ്റ്; മരങ്ങൾ കടപുഴകി; റോഡ് ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത്കനത്ത മഴ. കേരള തലസ്ഥാനത്തുകൊടുങ്കാറ്റും പേമാരിയും. ഇന്ന് വൈകീട്ടാണ് ഡൽഹിയിൽ കനത്ത മഴ പെയ്തത്. ശക്തമായ കാറ്റും മഴയും കാരണം വിമാന സർവ്വീസ് റദ്ദാക്കി. 40.5 ഡിഗ്രി സെൽഷ്യസാണ് മാക്‌സിമം ടെംപറേച്ചർ എന്ന നിലയിലാണ് ഡൽഹി. അതിനിടെ പൊടുന്നനെയായിരുന്നു കാലാവസ്ഥാ മാറ്റം. കേരളത്തിൽ കാലവർഷം ശക്തിപ്പെടുന്നതിനിടെയാണ് തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് കാറ്റ് ആഞ്ഞുവീശിയത്. വന്മരങ്ങൾ ഉൾപ്പെടെ കടപുഴകിയതും ശാഖകൾ ഒടിഞ്ഞുവീണതും ഉൾപ്പെടെ വലിയ നാശനഷ്ടമാണ് പേക്കാറ്റ് സൃഷ്ടിച്ചത്. മിക്ക സ്ഥലങ്ങളിലും തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ആയിട്ടില്ല. രക്ഷാപ്രവർത്തനങ്ങളും ഗതാഗതം സുഗമമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. തലസ്ഥാനത്ത് വൈകീട്ട് നാലുമണിയോടെയാണ് ശക്തമായ കാറ്റ് ആഞ്ഞുവീശിയത്.

രാജ്യ തലസ്ഥാനത്തും ആശങ്ക സൃഷ്ടിച്ച് മഴ പെയ്തിറങ്ങി. കടുത്ത കാറ്റും. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഡൽഹിയിൽ 70-80 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

കാലാവസ്ഥ പ്രവചനങ്ങൾ ശരിവച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയിൽ ജനങ്ങൾ വലഞ്ഞു. ഇന്ന് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ ആയിരുന്നു മഴ. കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കാലവർഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച ആരംഭിച്ച കാലവർഷത്തിൽ മുംബൈ നഗരത്തിൽ കനത്ത മഴ ലഭിച്ചു. രാവിലെ മുതൽ ശക്തമായ മഴ പെയ്ത മുംബൈയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.

മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. 12 വിമാന സർവ്വീസുകൾ മണിക്കൂറുകൾ വൈകിയേ മുംബൈയിൽ നിന്ന് പുറപ്പെടൂ. ഇരുപത് ആഭ്യന്തര വിമാനങ്ങളും മണിക്കൂറുകളോളം വൈകി. ലോക്കൽ, സബർബൻ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഞായറാഴ്ച വൈകീട്ട് വരെ മുംബൈയിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2005ൽ ലഭിച്ചതിനെക്കാൾ കൂടുതൽ മഴ ഇത്തവണ കാലവർഷത്തിൽ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തിരുവനന്തപുരത്തും വലിയ നാശനഷ്ടം മഴയും കാറ്റും സൃഷ്ടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം റോഡ് ഗതാഗതം സ്തംഭിച്ചു. ഇന്ന് സ്‌കൂളുകൾക്ക് അവധിയായിരുന്നതിനാൽ വലിയ ആപത്ത് ഒഴിവായി. രണ്ടാം ശനിയാഴ്ച ആയതിനാൽ തിരക്കു കുറവായതും വലിയ ആശ്വാസമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP