Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക മനസിനെ 'കുളിരണിയിക്കുന്ന' കാലാവസ്ഥാ പ്രവചനം: ഇക്കുറി ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രം; ഈ വർഷം മൺസൂണിനെ എൽനിനോ ബാധിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ മെറ്റീരിയോളജിക്കൽ സെന്ററിന്റെ അറിയിപ്പ്

കർഷക മനസിനെ 'കുളിരണിയിക്കുന്ന' കാലാവസ്ഥാ പ്രവചനം: ഇക്കുറി ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രം; ഈ വർഷം മൺസൂണിനെ എൽനിനോ ബാധിക്കാൻ സാധ്യതയില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ മെറ്റീരിയോളജിക്കൽ സെന്ററിന്റെ അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേരളത്തെ മുക്കിയ മഹാ പ്രളയമാണ് ഏതാനും മാസങ്ങൾക്ക് മുൻപ് കടന്നു പോയതെങ്കിൽ ഈ വർഷം കർഷകർ വിയർപ്പൊഴുക്കുന്ന മണ്ണിനേയും കഷ്ടപ്പാടുന്ന ആ മനസുകളേയും കുളിരണിയിക്കുന്ന മൺസൂണാവും ഇക്കുറിയുണ്ടാവുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഈ വർഷം മൺസൂണിൽ കുറവ് വരില്ലെന്നാണ് കാലാവസ്താ പ്രവചന വകുപ്പിന്റെ ആദ്യ പ്രവചനം പുറത്ത് വന്നിരിക്കുന്നത്. സാധാരണയായി ലഭിക്കുന്ന ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നും ഇതിൽ അഞ്ച് ശതമാനം കുറയുകയോ കൂടുകയോ ചെയ്യാം എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ കൃഷിക്ക് ആവശ്യമായ മഴ ലഭിക്കുമെന്നും അത് എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ ലഭിക്കുമെന്നും പ്രവചനം വ്യക്തമാക്കുന്നു. ന്യൂഡൽഹി ലോധി റോഡിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരത്തിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മൺസൂൺ പ്രവചനത്തെ പറ്റിയുള്ള വിശദാംശങ്ങൾ അധികൃതർ പങ്കുവെച്ചത്. ഇന്ത്യയിലെ വിവിധ ഭാഗത്തുള്ള കാലാവസ്ഥാ ലേഖകർക്കും ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയതായി ഇന്ത്യ മെറ്റീരിയോളജിക്കൽ സെന്റർ (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ.കെ. ജെ. രമേശ് അറിയിച്ചു. ഇന്ത്യയിൽ കഴിഞ്ഞ 50 വർഷമായി ലഭിക്കുന്ന കാലവർഷത്തിന്റെ ദീർഘകാല ശരാശരി എന്ന് പറയുന്നത് ഏകദേശം 89 സെന്റി മീറ്ററാണ്.

ഈ വർഷവും അതിനടുത്ത് തന്നെ മഴ ലഭിക്കുമെന്ന് പ്രവചനം പറയുന്നു. കേരളത്തിൽ സാധാരണയായി ജൂൺ ഒന്നിനാണ് കാലവർഷം ആരംഭിക്കുന്നത്. അത് സെപ്റ്റംബർ 30 വരെയുള്ള നാലുമാസക്കാലം നീണ്ടു നിൽക്കാറുണ്ട്. മാത്രമല്ല തമിഴ്‌നാട് ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലേയും കാലവർഷം ആ സമയത്താണ് നടക്കുന്നത്. എൽനിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കാൻ സാധ്യതയില്ലെന്നു തന്നെ ഐഎംഡി വ്യക്തമാക്കി. എന്നാൽ അവസാന ഘട്ടമായ ഓഗസ്റ്റ് മാസത്തിൽ നേരിയ തോതിൽ എൽ നിനോയുടെ പ്രഭാവം അനുഭവപ്പെടും. ഇതു മഴയുടെ തോതു കുറയ്ക്കുമെങ്കിലും കാർഷിക മേഖലയെ ബാധിക്കില്ല.

ഇന്ത്യൻ സമുദ്രങ്ങളിലെ താപനിലയുമായി ബന്ധപ്പെട്ട ഐഒഡി ഇന്ത്യൻ സമുദ്രതാപനില ദ്വന്ദം (ഡൈപോൾ) മൺസൂണിന് അനുകൂലമാണെന്നും ഐഎംഡി പ്രവചനത്തിൽ വ്യക്തമാക്കി. പസഫിക് സമുദ്ര താപനില അസാധാരണമായി ഉയരുന്ന വർഷങ്ങളിൽ രൂപമെടക്കുന്ന എൽ നിനോ എന്ന ഉഷ്ണജല പ്രതിഭാസം ഈ വർഷം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഈ വർഷത്തെ മഴയിൽ കുറവുണ്ടാകുമെന്ന് സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ ഏജൻസി ഏതാനും ആഴ്ചകൾക്കു മുമ്പ് പ്രവചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ കാലാവസ്ഥയെപ്പറ്റി പ്രവചിക്കാനും മറ്റും ഔദ്യോഗികമായി ചുമതലയുള്ളത് ഐഎംഡിക്ക് മാത്രമാണ്. എൽ നിനോയ്ക്ക് സാധ്യതയുള്ളതായി ഓസ്‌ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം ഉൾപ്പെടെയുള്ള ഏജൻസികൾ പറയുന്നു.

ഓഗസ്റ്റിലേക്ക് എൽ നിനോ കൂടുതൽ ശക്തമാകുമെന്നും ചില ഏജൻസികൾ പറയുന്നു. രാജ്യത്തെ വിവിധ കാലാവസ്ഥാ മേഖല തിരിച്ചുള്ള മഴയുടെ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച് ജൂൺ ആദ്യം ഐഎംഡി പ്രവചനം നടത്തും. മഴ തുടങ്ങുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം മെയ്‌ മൂന്നാം വാരമാണു പുറത്തിറക്കുക. തിരഞ്ഞെടുപ്പുകാലമായതിനാൽ രാജ്യത്തു വരാൻ പോകുന്ന അടുത്ത സർക്കാരിനെ സംബന്ധിച്ചും ഈ പ്രവചനങ്ങൾ നിർണായകമാണ്. മഴ കുറഞ്ഞാൽ കൃഷിയെയും സമ്പദ്വ്യവസ്ഥയെയും അതു ബാധിക്കും. സർക്കാരിന്റെ വരുമാനത്തെയും ആകെ ആഭ്യന്തര ഉത്പാപദനത്തെയും തളർത്തും. എന്നാൽ നല്ല മഴ സംബന്ധിച്ച പ്രവചനം കർഷകർക്കു മാത്രമല്ല, സർക്കാരുകൾക്കും സാമ്പത്തിക മേഖലയ്ക്കും ബാങ്കുകൾക്കും ശുഭവാർത്തയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP