Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റൈസിങ് കാഷ്മീർ എഡിറ്ററുടെ കൊലയാളി സംഘത്തിലെ നാലാമന്റെ ചിത്രം പുറത്തുവിട്ടു; പൊലീസിന് ലഭിച്ചത് വെളുത്ത വസ്ത്രമണിഞ്ഞ് താടിവെച്ചയാൾ ബുഖാരി വെടിയേറ്റ് വീണതിന് പിന്നാലെ മൃതദേഹം പരിശോധിക്കുന്ന ദൃശ്യങ്ങൾ

റൈസിങ് കാഷ്മീർ എഡിറ്ററുടെ കൊലയാളി സംഘത്തിലെ നാലാമന്റെ ചിത്രം പുറത്തുവിട്ടു; പൊലീസിന് ലഭിച്ചത് വെളുത്ത വസ്ത്രമണിഞ്ഞ് താടിവെച്ചയാൾ ബുഖാരി വെടിയേറ്റ് വീണതിന് പിന്നാലെ മൃതദേഹം പരിശോധിക്കുന്ന ദൃശ്യങ്ങൾ

ശ്രീനഗർ: റൈസിങ് കാഷ്മീർ എഡിറ്റർ ഷുജാത് ബുഖാരിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന നാലാമത്തെ ആളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. വെളുത്ത വസ്ത്രമണിഞ്ഞ, താടിയുള്ള പുരുഷന്റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ബുഖാരി വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ ഇയാൾ വാഹനത്തിനു സമീപമെത്തി മൃതദേഹങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാൾക്ക് കൊലപാതകവുമായി കൃത്യമായ ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വാഹനത്തിൽനിന്ന് ഒരു മൃതദേഹം പുറത്തെടുക്കുന്ന സമയം, ചിത്രത്തിലുള്ളയാൾ ഒരു പിസ്റ്റൾ വലിച്ചെടുത്തശേഷം രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ പ്രദേശവാസിയാണെന്നാണു പൊലീസ് കരുതുന്നത്. വ്യാഴാഴ്ച രാത്രി 7.15 ന് ശ്രീനഗറിൽ പ്രസ് കോളനിയിലെ ഓഫീസിൽനിന്നു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണു ബുഖാരിക്കു നേരെ ആക്രമണമുണ്ടായത്. ഇഫ്താർ സത്കാരത്തിനായി പുറത്തുപോകാനാണു ബുഖാരി ഓഫീസിൽനിന്ന് ഇറങ്ങിയത്.

കാറിലേക്കു കയറാൻ തുടങ്ങുന്‌പോൾ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ തൊട്ടടുത്തുനിന്നാണു വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്ത് തുളച്ചുകയറി. സംഭവസ്ഥലത്തു തന്നെ അദ്ദേഹം മരിച്ചുവീണു. ആക്രമണത്തിൽ ബുഖാരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരിക്കേറ്റു.

ബുഖാരിയെ കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്നവരുടെ ചിത്രങ്ങൾ ജമ്മു കാഷ്മീർ പൊലീസ് സംഭവത്തിനു തൊട്ടുപിന്നാലെ പുറത്തുവിട്ടിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഒരാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. രണ്ടാമത്തെയാൾ മുഖം ഒളിപ്പിച്ചിരിക്കുന്‌പോൾ മൂന്നാമത്തെയാളുടെ മുഖം കറുത്ത തുണി ഉപയോഗിച്ചു മറച്ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഇവരുടെ കൈവശമുള്ള ബാഗിൽ ആയുധങ്ങളാണെന്നാണു പൊലീസ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP