Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിവസം മുഴുവൻ ജവാന്മാർ അതിർത്തിയിൽ കാവൽനിൽക്കുന്ന രീതി മാറും; രാജ്യത്തിന്റെ അതിർത്തി സംരക്ഷണത്തിന് നൂതന സാങ്കേതിക വിദ്യ വരുന്നു

ദിവസം മുഴുവൻ ജവാന്മാർ അതിർത്തിയിൽ കാവൽനിൽക്കുന്ന രീതി മാറും; രാജ്യത്തിന്റെ അതിർത്തി സംരക്ഷണത്തിന് നൂതന സാങ്കേതിക വിദ്യ വരുന്നു

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി സംരക്ഷണത്തിന് നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്റർഗ്രേറ്റഡ് ബോർഡർ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് രാജസ്ഥാനിലെ ബൈക്കനറിൽ ബിഎസ്എഫ് ജവാന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യയിൽ ദിവസം മുഴുവൻ ജവാന്മാർ അതിർത്തിയിൽ കാവൽനിൽക്കുന്ന രീതി മാറുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ജമ്മുവിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കിയതായും രാജ്‌നാഥ് സിങ് അറിയിച്ചു.

അതിർത്തിയിൽ വേലികെട്ടി ജവാന്മാർ കാവൽ നിൽക്കുന്നത് പൂർണമായും ഫലവത്താകാത്തതിനാലാണ് പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. ഇന്റർഗ്രേറ്റഡ് ബോർഡർ മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം അതിർത്തിയിലെ വിവരങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ റൂമിലിരുന്ന് വീക്ഷിക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP