Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദരിദ്രന്റെ മുഷിഞ്ഞ തുണിയിൽ നിന്നുമുള്ള നൂൽ തിരികെ ചർക്കയിലേക്ക് എടുക്കുന്ന പ്രധാനമന്ത്രി ! സമീപം ബിജെപി അധ്യക്ഷൻ; അച്ഛാദിൻ എന്നെഴുതിയ കടലാസ് കടിച്ചു തിന്നുന്ന ആട് ; പിന്നിൽ മഹാത്മാ ഗാന്ധിയുടെ മാലയിട്ട ചിത്രം; ഗാന്ധി ജയന്തി ദിനത്തിൽ മോദിയേയും അമിത് ഷായേയും പരിഹസിച്ച് രാജ് താക്കറേയുടെ കാർട്ടൂൺ

ദരിദ്രന്റെ മുഷിഞ്ഞ തുണിയിൽ നിന്നുമുള്ള നൂൽ തിരികെ ചർക്കയിലേക്ക് എടുക്കുന്ന പ്രധാനമന്ത്രി ! സമീപം ബിജെപി അധ്യക്ഷൻ; അച്ഛാദിൻ എന്നെഴുതിയ കടലാസ് കടിച്ചു തിന്നുന്ന ആട് ; പിന്നിൽ മഹാത്മാ ഗാന്ധിയുടെ മാലയിട്ട ചിത്രം; ഗാന്ധി ജയന്തി ദിനത്തിൽ മോദിയേയും അമിത് ഷായേയും പരിഹസിച്ച് രാജ് താക്കറേയുടെ കാർട്ടൂൺ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷൻ അമിത് ഷായേയും പരിഹസിച്ച് രാജ് താക്കറെ വരച്ച പുതിയ കാർട്ടൂണാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമാകുന്നത്. ഗാന്ധിജയന്തി ദിനത്തിൽ കാർട്ടുൺ പുറത്ത് വന്നതും ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ദരിദ്രനായ പൗരന്റെ തുണിയിൽ നിന്നും നൂൽ തിരികെ ചർക്കയിലേക്ക് കയറ്റുന്ന മോദിയേയും സമീപമിരിക്കുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായേയും ചിത്രത്തിൽ കാണാം.

മോദി ചർക്കയിൽ നൂൽ നൂൽക്കുന്നതും അമിത് ഷാ പിറകിലിരിക്കുന്നതും ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഇന്ത്യൻ പൗരനെയുമാണ് വരച്ചിരിക്കുന്നത്. പിന്നിൽ ഗാന്ധിജിയുടെ ചിത്രവുമുണ്ട്. മോദിയും ഷായും തമ്മിലുള്ള ബന്ധം പ്രമേയമാക്കി ഇതിനു മുമ്പും മഹാരാഷ്ട്രാ നവനിർമ്മാൺ സേന അധ്യക്ഷൻ രാജ് താക്കറേ കാർട്ടൂൺ വരച്ചിട്ടുണ്ട്. ബിജെപിയും കോൺഗ്രസും ഗാന്ധിജിയുടെ പൈതൃകം ഏറ്റെടുക്കാനുള്ള തിരക്കുകൂട്ടലുകൾ നടത്തുന്നതിനിടെയാണ് കാർട്ടൂൺ ശ്രദ്ധേയമാകുന്നത്.

2015ൽ രാജ് താക്കറെ വരച്ച കാർട്ടൂണും ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ്. നരേന്ദ്ര മോദി - അമിത് ഷാ ഇരട്ട ടവറുകളെ സാധാരണക്കാരൻ വിമാനമിടിപ്പിച്ച് തകർക്കുന്നതും ഇത് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ടെലിവിഷനിലൂടെ കാണുന്നതുമാണ് കാർട്ടൂണിലുണ്ടായിരുന്നത്. കൂടാതെ ഒബാമയെ മോദി ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചുവെന്ന മാധ്യമ വാർത്തകളും കാർട്ടൂണിൽ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP