Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് രൂപ മുതൽ നൽകിയാൽ കിട്ടുന്ന ഭക്ഷണം രുചികരം മാത്രമല്ല ആരോഗ്യകരവും; അമ്മ ഹോട്ടലിനെ വെല്ലാൻ തമിഴകത്ത് രജനികാന്തിന്റെ പേരിലും ഹോട്ടൽ; കെ വീരബാബു 'ഉഴൈപ്പാളി' ഹോട്ടൽ തുറന്നത് സ്‌റ്റൈൽ മന്നന്റെ 69-ാം ജന്മദിനത്തിൽ

പത്ത് രൂപ മുതൽ നൽകിയാൽ കിട്ടുന്ന ഭക്ഷണം രുചികരം മാത്രമല്ല ആരോഗ്യകരവും; അമ്മ ഹോട്ടലിനെ വെല്ലാൻ തമിഴകത്ത് രജനികാന്തിന്റെ പേരിലും ഹോട്ടൽ; കെ വീരബാബു 'ഉഴൈപ്പാളി' ഹോട്ടൽ തുറന്നത് സ്‌റ്റൈൽ മന്നന്റെ 69-ാം ജന്മദിനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴകത്തെ ജനപ്രിയ ഹോട്ടലുകളാണ് അമ്മ ഹോട്ടൽ. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരിൽ പ്രവർത്തിക്കുന്ന ഈ ഹോട്ടലുകളിൽ നിന്നും ന്യായവിലക്ക് ഭക്ഷണം കിട്ടും എന്നതാണ് അമ്മ ഹോട്ടലുകളെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, അമ്മയെ വെല്ലാൻ ഇപ്പോഴിതാ ഉഴൈപ്പാളി ഹോട്ടൽ തുറന്നിരിക്കുകയാണ് തമിഴകത്ത്. ദ്രാവിഡ രാഷ്ട്രീയത്തിൽ അങ്കം കുറിക്കാനിറങ്ങുന്ന രജനികാന്തിന്റെ പേരിലാണ് പുതിയ ന്യായവില ഹോട്ടൽ. സ്‌റ്റൈൽ മന്നന്റെ 69-ാം ജന്മദിനത്തിൽ ഒരു ആരാധകനാണ് താരത്തിന് സമർപ്പിച്ച് ന്യായവില ഹോട്ടലാരംഭിച്ചിരിക്കുകയാണ്.

കെ വീരബാബു എന്ന രജനി ആരാധകനാണ് ഹോട്ടലിന് പിന്നിൽ. ചെന്നൈ മണപ്പാക്കം എം.ജി. റോഡിലാണ് വെജിറ്റേറിയൻ ഹോട്ടൽ ആരംഭിച്ചത്. രജനീകാന്തിന്റെ കടുത്ത ആരാധകനായ വീരബാബു ഇഷ്ടതാരത്തിന്റെ ചിത്രങ്ങളും പ്രചോദനാത്മകമായ വരികളും ഹോട്ടലിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 20 പേരാണ് ഹോട്ടലിൽ ജീവനക്കാരായിട്ടുള്ളത്. രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങുന്ന താരത്തിന് ജനപിന്തുണയേറാൻ പുതിയ സംരംഭം ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ന്യായവില മാത്രമല്ല, നൂറുശതമാനം പോഷകഗുണമുള്ള ഭക്ഷണമാകും ഹോട്ടലിൽ ലഭ്യമാക്കുകയെന്ന് കടയുടമ വീരബാബു പറഞ്ഞു. പത്ത് രൂപ മുതൽ ഭക്ഷണം ലഭിക്കും. കുറഞ്ഞ പണത്തിന് നല്ല ഭക്ഷണം പാവപ്പെട്ടവർക്ക് നൽകാനാണ് ശ്രമം. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണെന്നും ഡോക്ടർ കൂടിയായ വീരബാബു പറയുന്നു. രജനിയുടെ സിനിമകളിൽനിന്ന് പ്രചോദനം കൊണ്ട് 'പ്രയത്നശാലി' എന്ന് അർഥം വരുന്ന 'ഉഴൈപ്പാളി' എന്നാണ് ഹോട്ടലിന് പേരിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP